ന്യൂഡൽഹി : മാദ്ധ്യമപ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ ആക്രമണത്തിൽ അഞ്ചുദിവസത്തിനകം നടപടിയെടുക്കാന്‍ കേരള ഡിജിപിക്ക് നിര്‍ദേശം നൽകി ദേശീയ വനിതാകമ്മിഷന്‍. ഉദ്യോഗസ്ഥരുടെ വീഴ്ചയും പരിശോധിക്കണമെന്ന് കമ്മിഷന്‍ ആവശ്യപ്പെട്ടു

സൈബര്‍ ആക്രമണത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞിട്ടും അറസ്റ്റ് ചെയ്യാതെ പൊലീസ് തുടരുകയാണ്. ഫെയ്സ്ബുക്കിന്റെ റിപ്പോര്‍ട്ട് ലഭിച്ചാലേ അറസ്റ്റ് ചെയ്യാനാവൂവെന്നാണ് പൊലീസ് നിലപാട്.

എന്നാല്‍ മുഖ്യമന്ത്രിയ്ക്കെതിരെ അശ്ളീല സന്ദേശം പ്രചരിപ്പിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ഉടനടി അറസ്റ്റും ചെയ്തു. ഇതോടെ ഒരേ നിയമപ്രകാരം എടുത്ത കേസുകളില്‍ ഇരട്ടനീതിയെന്ന ആക്ഷേപം ഉയർന്നിരുന്നു.

സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനോട് ചോദ്യം ചോദിച്ചതിനു പിന്നാലെയാണ് മാദ്ധ്യമപ്രവർത്തകർക്ക് ഇടതു പക്ഷ പ്രവർത്തകരിൽ നിന്ന് സൈബർ ആക്രമണം നേരിടേണ്ടി വന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here