തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ തീപിടുത്തം പൊലീസ് ആസ്ഥാനത്തെ സ്‌പെഷ്യല്‍ സെല്‍ അന്വേഷിക്കും. എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷണം നടത്തുക. സ്‌പെഷ്യല്‍ സെല്‍ എസ്പിവി അജിത്തിനാണ് അന്വേഷണ ചുമതല.

തീപിടുത്തത്തില്‍ ഉദ്യോഗസ്ഥ തല സമിതിയും അന്വേഷണം നടത്തും. ദുരന്ത നിവാരണ കമ്മീഷണര്‍ കൗഷിക്കിന്റെ നേതൃത്വത്തിലുള്ള സമിതിയ്ക്കാണ് അന്വേഷണ ചുമതല. തീപിടുത്തത്തിന്റെ കാരണം എന്താണ്, കത്തിയ ഫയലുകല്‍ ഏതൊക്കെയാണ്, അട്ടിമറി സംഭവിച്ചിട്ടുണ്ടോ, തീപിടുത്തത്തിലുണ്ടായ നഷടം, ഭാവിയില്‍ തീപിടുത്തം ഒഴിവാക്കാനുള്ള മാര്‍ഗങ്ങള്‍ എന്നിവ സമിതി പരിശോധിക്കും.

സ്വര്‍ണക്കടത്ത് അടക്കമുള്ള വിവാദ വിഷയങ്ങളുടമായി ബന്ധപ്പെട്ട നിര്‍ണായക രേഖകള്‍ സൂക്ഷിച്ചിരിക്കുന്ന പ്രോട്ടോക്കോള്‍ വിഭാഗത്തിലാണ് തീപിടുത്തം ഉണ്ടായത്. കമ്പ്യൂട്ടറില്‍ നിന്ന് ഉണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് ജീവനക്കാര്‍ പറയുന്നത്. എന്നാല്‍ തീപിടുത്തം ആസൂത്രിതമെന്നാണ് ബിജെപിയും കോണ്‍ഗ്രസും ആരോപിക്കുന്നത്. അതേസമയം സുപ്രധാന രേഖകളൊന്നും കത്തി നശിച്ചിട്ടില്ലെന്നാണ്  പൊതുഭരണ വകുപ്പ് വ്യക്തമാക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here