തൃശ്ശൂർ: മുഖ്യമന്ത്രിക്ക് സ്ഥലകാല വിഭ്രാന്തിയുള്ളതുകൊണ്ടാണ് മറ്റുള്ളവർക്ക് മാനസികനില തെറ്റിയതായി തോന്നുന്നതെന്ന് ബിജെപി വക്താവ് ബി ഗോപാലകൃഷ്ണൻ. കെ സുരേന്ദ്രന് മാനസികനില തെറ്റിയെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രി ഖുറാൻ മുന്നിൽ വെച്ച് വിരട്ടരുത്, മുഖ്യമന്ത്രി വിരട്ടിയാൽ പേടിക്കുന്നവരല്ല ബിജെപി. വിരട്ടലും വിലപേശലും ബി.ജെ.പിയോട് വേണ്ട, ഇത് പാർട്ടി വേറെയാണ്. സുരേന്ദ്രന് മാത്രമല്ല കോഴ കാര്യം തുറന്ന് പറഞ്ഞ മന്ത്രിമാർക്കും മുഖ്യമന്ത്രി മറുപടി പറയണമെന്നും ബി ഗോപാലകൃഷ്ണൻ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ മകളെ ചോദ്യം ചെയ്താൽ ലൈഫ് മിഷൻ തട്ടിപ്പ് കേസിൽ കൂടുതൽ തെളിവുകൾ പുറത്തുവരുമെന്ന സുരേന്ദ്രന്റെ ആരോപണത്തെക്കുറിച്ച് ചോദിച്ചപ്പോൾ കെ സുരേന്ദ്രന് മാനസികനില തെറ്റിയെന്ന് മുഖ്യമന്ത്രി പ്രതികരിച്ചിരുന്നു. ഒരു പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ അടിസ്ഥാനമില്ലാതെ പലതും വിളിച്ചുപറയുകയാണ് ഇത്തരമൊരാളെ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷസ്ഥാനത്ത് ഇരുത്തണോ എന്ന് ബിജെപി ആലോചിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ഗോപാലകൃഷ്ണൻ രംഗത്തെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here