തിരുവനന്തപുരം: ലൈഫ്മിഷനുമായി ബന്ധപ്പെട്ട പരാതിയിൽ കേസെടുത്ത സിബിഐ നടപടി അസാധാരണവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് സിപിഎം. ലൈഫ്മിഷനുമായി ബന്ധപ്പെട്ടുള്ള ആരോപണങ്ങൾ സിബിഐ അന്വേഷിക്കുമെന്ന ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ പരസ്യ പ്രസ്താവന നടപ്പിലാക്കിയമട്ടിലാണ് സിബിഐ പ്രവർത്തിച്ചത്.
ഈ നടപടി അന്വേഷണ ഏജൻസികളെ ദുരുപയോഗപ്പെടുത്താനുള്ള ശ്രമമാണെന്നു സംശയിക്കേണ്ടിയിരിക്കുന്നതെന്നും സെക്രട്ടേറിയറ്റ് വ്യക്തമാക്കി.
സർക്കാരിനെതിരെ നിരന്തരമായി ഉണ്ടാകുന്ന വിവാദങ്ങളിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അസംതൃപ്തി പ്രകടിപ്പിച്ചു. സർക്കാരിന്റെ ജനകീയ പദ്ധതിയായ ലൈഫ് ഭവന പദ്ധതി വിവാദത്തിൽപ്പെടാൻ പാടില്ലായിരുന്നുവെന്നും പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാൻ തദേശസ്ഥാപനങ്ങൾക്കു കഴിഞ്ഞില്ലെന്നും സംസ്ഥാന സെക്രട്ടേറിയറ്റിൽ നേതാക്കൾ അഭിപ്രായപ്പെട്ടു