കണ്ണൂർ : കണ്ണൂർ പയ്യന്നൂരിൽ വഴിയരികിൽ ബോംബ് കണ്ടെത്തി. പയ്യന്നൂർ പടോളി ക്ഷേത്രത്തിന് സമീപമാണ് റോഡരികിൽ ഉപേക്ഷിച്ച നിലയിൽ ബോംബ് കണ്ടെത്തിയത്. രണ്ടു ദിവസം മുമ്പ് പയ്യന്നൂർ അന്നൂരിൽ തോക്കും തിരകളും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു.നേരത്തെ കണ്ണൂരിൽ ബോംബ് നിർമ്മാണത്തിനിടെ പൊട്ടിത്തെറിച്ച സംഭവമുണ്ടായിരുന്നു. ആ സംഭവവുമായി ഇതിന് ബന്ധമുണ്ടോയെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. കണ്ണൂരിൽ ബോധപൂർവ്വം ആക്രമണങ്ങൾ നടത്താൻ ചില കേന്ദ്രങ്ങൾ ആസൂത്രണം നടത്തുന്നുണ്ടെന്ന ആരോപണം നേരത്തെ തന്നെ ഉയർന്നിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here