കൊച്ചി: കൗതുക കാഴ്ചയായി ഇരട്ട എൻജിൻ ജലവിമാനം കൊച്ചി വെണ്ടുരുത്തി കായലിൽ ഇറങ്ങി. മാലദ്വീപിൽനിന്ന് അഹമ്മദാബാദിലേക്കുള്ള യാത്രമധ്യേ ഇന്ധനം നിറയ്ക്കാനും സാങ്കേതിക കാര്യങ്ങൾക്കുമായാണ് ജലവിമാനം ഞായറാഴ്ച കൊച്ചിയിൽ ഇറക്കിയത്.

സ്പൈസ്ജെറ്റ്, ഇന്ത്യൻ നേവി, സിയാൽ, ജില്ലാ ഭരണകൂട പ്രതിനിധികൾ ചേർന്നാണ് ജലവിമാനത്തെയും അതിലെ കാബിൻ ക്യൂ അംഗങ്ങളെയും സ്വീകരിച്ചത്. വിമാനത്തിൽ ഇന്ധനം നിറയ്ക്കാനുള്ള സജ്ജീകരണങ്ങൾ കൊച്ചി നാവികാസ്ഥാനത്തിനടുത്ത് നേരത്തെ സജ്ജമാക്കിയിരുന്നു.

അഹമ്മദാബാദിലെ ഏകതാ പ്രതിമയുമായി ബന്ധപ്പെട്ട് ആരംഭിക്കുന്ന ടൂറിസം പദ്ധതിക്കായി ഗുജറാത്ത് സർക്കാർ വാങ്ങിയ ജലവിമാനമാണിത്. സബർമതി നദീതടത്തിൽ നിന്ന് ഏകതാ പ്രതിമയുടെ സമീപത്തേക്കും തിരിച്ചും സഞ്ചാരികളെ ഈ ജലവിമാനത്തിൽ എത്തിക്കാനാണ് പദ്ധതി

LEAVE A REPLY

Please enter your comment!
Please enter your name here