ആലുവ: മലയാളത്തിലെ നാല് ഓൺലൈൻ പോര്‍ട്ടലുകള്‍ക്കെതിരെ പരാതിയുമായി ദിലീപിൻ്റെ മകൾ മീനാക്ഷി ആലുവ പോലീസിനെ സമീപിച്ചു.  ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വ്യാജതലക്കെട്ടുകള്‍ ചമച്ച് അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്തകള്‍ സൃഷ്ടിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്.
മലയാളി വാര്‍ത്ത, മെട്രോ മാറ്റിനി, ബി 4 മലയാളം, മഞ്ചുമോന്‍ എന്നീ ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ ഓഗസ്റ്റ് മാസങ്ങളില്‍  മീനാക്ഷി  അമ്മ മഞ്ജുവിൻെറ അടുത്തേക്ക് പോകുകയാണ്. അച്ഛന്‍റെ സ്വഭാവം തിരിച്ചറിഞ്ഞ് വീട്ടില്‍ നില്‍ക്കാന്‍ ബുദ്ധിമുട്ടാണ്, അമ്മയുടെ വില ഇപ്പോ‍ഴാണ് മനസിലായത് തുടങ്ങിയ   തലക്കെട്ടുകളോടെ വ്യാജ്യ വാര്‍ത്ത പ്രസിദ്ധീകരിച്ചതെന്ന് പരാതിയില്‍ പറയുന്നു.
കേസില്‍ പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും  ഫേസ്ബുക്കിന് കത്തയച്ചതായും പോലീസ് അറിയിച്ചു. ഇവരുടെ മറുപടി ലഭിക്കുന്ന മുറയ്ക്കാകും സൈബർ പോലീസിൻെറ സഹായത്താൽ അന്വേഷണം തുടരുക. പ്രമുഖ നടിയായ മഞ്ജു വാര്യർ വിവാഹമോചിതയായതോടെ നടൻ ദിലീപിനൊപ്പമാണ് മകൾ മീനാക്ഷി താമസിക്കുന്നത്. നടി കാവ്യയെ രണ്ടാമത് വിവാഹം ചെയ്തതോടെ നിരവധി വാർത്തകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇതിനെതിരെയാണ് മീനാക്ഷി രംഗത്ത് വന്നിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here