കൊച്ചി:മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പത്ത് കോടി രൂപ നല്‍കിയ സംഭവത്തില്‍ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന് തിരിച്ചടി. ദേവസ്വം ബോര്‍ഡിന്റെ നടപടി നിയമവിരുദ്ധമെന്ന് ഹൈക്കോടതി വിധിച്ചു. ഹൈക്കോടതി മൂന്നംഗ ബെഞ്ചിന്റേതാണ് വിധി. ദേവസ്വം ബോര്‍ഡ് ട്രസ്റ്റിയാണെന്നും ദേവന്റെ സ്വത്ത് ക്ഷേത്രാനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കല്ലാതെ മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് ദേവസ്വം നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്നും കോടതി വ്യക്തമാക്കി.ഗുരുവായൂർ ദേവസ്വത്തിൽ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെക്ക് രണ്ട് ഘട്ടങ്ങളിലായി നൽകിയ പണം ദേവസ്വത്തിന് തിരിച്ചു നൽകണം എന്നും ഹൈക്കോടതി ഫുൾ ബഞ്ച് വിധിച്ചു .

.ദേവസ്വം ഫണ്ട് മറ്റ് ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതില്‍ തെറ്റില്ലെന്ന ഡിവിഷന്‍ ബഞ്ചിന്റെ മുന്‍കാല വിധി ഫുള്‍ ബെഞ്ച് അസാധുവാക്കി. ക്ഷേത്ര സംരക്ഷണ സമിതി, ഹിന്ദു ഐക്യവേദി അടക്കമുള്ള സംഘനകളുടെ ഹര്‍ജികളിലാണ് കോടതി ഇടപെടല്‍. .ഹർജികൾ തീർപ്പാക്കാനായി ഡിവിഷൻ ബഞ്ചിൻറെ പരിഗണനയിലേക്ക് വിട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here