കായംകുളം: കവിയും ഗാനരചയ്താവുമായ അനിൽ പനച്ചൂരാന്റെ മൃതദേഹം സംസ്‌കരിച്ചു. കായംകുളത്തെ ഗോവിന്ദമുട്ടത്തെ വീട്ടിൽ കൊറോണ മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു സംസ്‌കാരം. അച്ഛന്റെ അനുജന്റെ മകനാണ് ചിതയ്ക്ക് തീ കൊളുത്തിയത്.

അമ്മയ്ക്കും ഭാര്യയ്ക്കും മക്കൾക്കും ആർക്കും തന്നെ അനിൽ പനച്ചൂരാനെ കാണാൻ സാധിച്ചില്ല. നിരവധി പേർ അനിൽ പനച്ചൂരാന് അന്ത്യോപചാരം അർപ്പിക്കാൻ എത്തിയെങ്കിലും കൊറോണ മാനദണ്ഡം നിലനിൽക്കുന്നതിനാൽ ആർക്കും അദ്ദേഹത്തെ കാണാൻ സാധിച്ചില്ല.

ഇന്നലെ രാത്രിയോടെയായിരുന്നു അനിൽ പനച്ചൂരാന്റെ മരണം. നെഞ്ച് വേദനയെ തുടർന്ന് കുഴഞ്ഞുവീണ അദ്ദേഹത്തെ മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയിൽ ്പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യ നില വഷളായതിനെ തുടർന്ന് അനിൽ പനച്ചൂരാനെ ഇന്നലെ രാത്രി കിംസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പെട്ടന്നുണ്ടായ ഹൃദയാഘാതമാണ് മരണകാരണം.

മരണ ശേഷം നടത്തിയ കൊറോണ പരിശോധനയിൽ രോഗം സ്ഥിരീകരിക്കുകയായിരുന്നു. ആന്തരിക രക്ത സ്രാവത്തെ തുടർന്ന് പോസ്റ്റുമോർട്ടം വേണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടിരുന്നു. മരണത്തിൽ അസ്വഭാവികതയില്ലെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് പരിശോധിച്ച ശേഷം പോലീസ് വ്യക്തമാക്കി. ഹൃദയാഘാതമാണ് മരണകാരണമെന്നും റിപ്പോർട്ടിൽ പറയുന്നു

LEAVE A REPLY

Please enter your comment!
Please enter your name here