34.8 C
Kerala
Wednesday, May 1, 2024
Home Local News Kollam കിടപ്പ് രോഗികളുടെ ക്ഷേമപെൻഷനില്‍ നിന്ന് കൈയിട്ടുവാരി സി.പി.ഐ. സിപിഐ

കിടപ്പ് രോഗികളുടെ ക്ഷേമപെൻഷനില്‍ നിന്ന് കൈയിട്ടുവാരി സി.പി.ഐ. സിപിഐ

27
0

കൊല്ലം ജില്ലയിലെ അഞ്ചലിലാണ് സംഭവം. ഇരുപത്തിയഞ്ചോളം കിടപ്പ് രോഗികളിൽ നിന്നാണ് 100 രൂപ വീതം സിപിഐ പാർട്ടി ഫണ്ടിലേക്ക് പിരിച്ചത്.

അഞ്ചല്‍ പഞ്ചായത്തിലെ പത്താം വാര്‍ഡിലെ 25 ഓളം കിടപ്പുരോഗികളില്‍ നിന്നാണ് സിപിഐ നിര്‍ബന്ധിത പണപ്പിരിവ് നടത്തിയത്. പാര്‍ട്ടി പ്രവര്‍ത്തന ഫണ്ടിലേക്ക് എന്ന് പറഞ്ഞാണ് 100രൂപപിരിച്ചതെന്ന്നാട്ടുകാര്‍പറഞ്ഞു.പക്ഷാഘാതം വന്ന് അഞ്ച് വര്‍ഷമായി കിടപ്പിലായ അഞ്ചല്‍സ്വദേശിനിയുടെബന്ധുവാണ്ആദ്യം
പരാതി ഉന്നയിച്ചത്.

കിടപ്പുരോഗികള്‍ക്ക് വീടുകളില്‍ ക്ഷേമപെന്‍ഷന്‍ എത്തിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. എന്നാല്‍, പത്താംവാര്‍ഡിലെ കിടപ്പുരോഗികളോ, ബന്ധുക്കളോ അടുത്തുള്ള അംഗന്‍വാടിയില്‍ എത്തി പണം കൈപ്പറ്റാനാണ് പഞ്ചായത്ത് അംഗം നിര്‍ദേശിച്ചത്. ഇത്തരത്തില്‍ പണം വാങ്ങാന്‍ എത്തിയവര്‍ക്കാണ്, പെന്‍ഷനില്‍ നിന്നും 100 രൂപ എടുത്തശേഷം ബാക്കി തുക കൊടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here

Ours Special