KERALA CONGRESS (M) STEERING COMMITTE AND EKECTED LOCAL BODY MEMBERS

ആലുവ: എറണാകുളം ജില്ലയിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിച്ച സ്ഥാനാർത്ഥികൾ പരാജയപ്പെട്ടതിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഇടതു മുന്നണി കൺവീനർക്ക് പരാതി നൽകാൻ കേരള കോൺഗ്രസ്സ് (എം) ജില്ലാ സ്റ്റിയറിംഗ് കമ്മിറ്റി തീരുമാനിച്ചു. പെരുമ്പാവൂർ കോടനാട് മേഖലയിൽ ഇടതു മുന്നണിയുടെ വോട്ടിൽ വിള്ളൽ സംഭവിച്ചതിനെ തുടർന്ന് പഞ്ചായത്ത് സ്ഥാനാർത്ഥികൾ വിജയിച്ചപ്പോൾ ബ്ലോക്ക്, ജില്ലാ ഡിവിഷൻ സ്ഥാനാർത്ഥികൾ തോറ്റതിൽ അന്വേഷണം വേണമെന്നും യോഗം ആവശ്യപ്പെട്ടു. മറ്റിടങ്ങളിൽ സിറ്റിംഗ് സീറ്റുകൾക്ക് പകരം വേറെ സീറ്റുകളിൽ മത്സരിച്ചതും ഇടത് വോട്ടുകളിൽ സ്വാധീനമുള്ള റിബലുകൾ  വന്നതും പാർട്ടിയുടെ വിജയ സാധ്യത ഇല്ലാതാക്കിയെന്നും യോഗം വിലയിരുത്തി. ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട 14 ജനപ്രതിനിധികളെ യോഗം അഭിനന്ദിച്ചു. ആലുവ മഹനാമിയിൽ ചേർന്ന യോഗത്തിൽ ജില്ലാ പ്രസിഡൻ്റ് ബാബു ജോസഫ്  അധ്യക്ഷനായി.  

LEAVE A REPLY

Please enter your comment!
Please enter your name here