എറണാകുളം ജില്ലയില്‍ രണ്ടാമത്തെ കേസ് റിപ്പോര്‍ട്ട് ചെയ്തു.  ജില്ലയിലെ വാഴക്കുളം പഞ്ചായത്തില്‍ 39 വയസ്സുള്ള യുവാവിന് ഷിഗല്ല കേസ് സ്ഥിരീകരിച്ചു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ ഇദ്ദേഹത്തിന്റെ സാമ്പിളികളുടെ തുടര്‍പരിശോധന റീജിയണല്‍ പബ്ലിക്ക് ഹെല്‍ത്ത് ലാബിലും ,ഗവ: മെഡിക്കല്‍ കോളേജ് കളമശ്ശേരിയിലും നടത്തിയതിലൂടെ ഷിഗല്ല രോഗം സ്ഥിരീകരിക്കുകയായിരുന്നു. ചികിത്സയെ തുടര്‍ന്ന് ഇദ്ദേഹത്തിന്റെ നില തൃപ്തികരമായി തുടരുന്നു. നേരത്തെ് ചോറ്റാനിക്കിര സ്വദേശിക്കും ഷിഗല്ല സ്ഥിരീകരിച്ചിരുന്നു.

വാളക്കുളത്ത് ജില്ലയിലെ രണ്ടാമത്തെ കേസ് റിപോര്‍ട്ട് ചെയ്തതതോടെ ജില്ലാ ആരോഗ്യ വിഭാഗവും, മലയിടംത്തുരുത്ത്, വാഴക്കുളം ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും പ്രദേശത്ത് സന്ദര്‍ശനം നടത്തുകയും തുടര്‍ പരിശോധനകളും പ്രതിരോധ പ്രവര്‍ത്തനങ്ങളും ബോധവല്‍ക്കരണവും പ്രദേശത്ത് നടത്തി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ.വിവേക് കുമാറിന്റെ അധ്യക്ഷതയില്‍ മെഡിക്കല്‍ കോളേജ് ഉള്‍പ്പെടയുള്ള വിദഗ്ധരുടെ യോഗം കൂടുകയും ജില്ലാ സര്‍വെയ്‌ലന്‍സ് ഓഫീസര്‍ ഡോക്ടര്‍ ശ്രീദേവി. എസ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ജില്ലയില്‍ രണ്ടു ഷിഗല്ല കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജനങ്ങള്‍ കൂടുതല്‍ വ്യക്തി ശുചിത്വം പാലിക്കുവാനും തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുവാന്‍ ഉപയോഗിക്കാനും ഗവ: മെഡിക്കല്‍ കോളേജ്, കളമശ്ശേരി,കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ.ബിന്ദു അറിയിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here