തൃശൂർ : ഇന്ത്യയിലെ ആദ്യത്തെ കൊറോണ കേസ് തൃശൂരിൽ റിപ്പോർട്ട് ചെയ്തിട്ട് ഇന്ന് ഒരു വർഷം. 2020 ജനുവരി മുപ്പതിനാണ് വുഹാനിൽ നിന്നെത്തിയ മെഡിക്കൽ വിദ്യാർഥിനിയ്ക്ക് കൊറോണ സ്ഥിരീകരിച്ചത്. ഒരു വർഷം തികയുമ്പോൾ വാക്സിൻ അടക്കമുള്ള പ്രതിരോധ സംവിധാനങ്ങൾ രാജ്യത്തിന് സ്വന്തമായി തയ്യാറാക്കാനായി.

ചൈനയിലെ വുഹാനിൽ നിന്നെത്തിയ തൃശൂർ സ്വദേശിനി ആയ വിദ്യാർത്ഥിനിക്ക് ജനുവരി 30നാണ് കൊറോണ സ്ഥിരീകരിച്ചത്. തുടർന്ന് രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത പ്രതിരോധ പ്രവർത്തനങ്ങൾക്കാണ് തുടക്കം കുറിചിചത്. ആദ്യ കൊറോണ ബാധ റിപ്പോർട്ട് ചെയ്തത് ഒരു വർഷം തികയുമ്പോൾ പ്രതിരോധ കുത്തിവെപ്പ് ഉൾപ്പെടെ തയ്യാറാക്കി രാജ്യം സുസജ്ജമായി.

വുഹാനിൽ നിന്നെത്തിയ വിദ്യാർഥിനിക്ക് കൊറോണ പോസിറ്റീവ് ആകുന്നതിനു മുൻപ് തന്നെ പകർച്ചവ്യാധിയെ പ്രതിരോധിക്കാനുള്ള നടപടികൾ ഡോക്ടർമാർ ആരംഭിച്ചുകഴിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ ആദ്യ കൊറോണ കേസ് റിപ്പോർട്ട് ചെയ്ത തൃശ്ശൂർ ജില്ല ദീർഘകാലം ഒരു കേസ് പോലും റിപ്പോർട്ട് ചെയ്യാതെ തുടരുകയും ചെയ്തു.

കൃത്യമായ ആസൂത്രണത്തോടെയായിരുന്നു കേന്ദ്ര സർക്കാർ കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചത്. അത് ഫലപ്രാപ്തിയിലേക്ക് നീങ്ങുന്നതിനിടെയായിരുന്നു വില്ലനായി തബി ലീഗി സമ്മേളനമെത്തിയത്. അവിടെനിന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പോയവർക്കെല്ലാം കൊറോണ പോസിറ്റീവായി. രാജ്യത്തിന്റെപ്രിതിരോധസംവിധാനങ്ങളെയെല്ലാം തകിടം മറിക്കുന്നതായിരുന്നു അത്.

ഇപ്പോൾ രാജ്യത്ത് ആദ്യം കൊറോണ റിപ്പോർട്ട് ചെയ്ത കേരളവും, മഹാരാഷ്ട്ര കും ഒഴികെയുള്ള സംസ്ഥാനങ്ങളിലെല്ലാം സ്ഥിതി നിയന്ത്രണ വിധേയമാണ്. എന്നാൽ രാജ്യത്ത് ആകെ സ്ഥിരീകരിക്കുന്നതിന്റെ പകുതിയോളം രോഗികൾ കേരളത്തിൽ നിന്നുള്ളവരാണെന്നതും ശ്രദ്ധേയം.ഇതിൽ കൂടുതൽ എറണാകുളത്തും.

LEAVE A REPLY

Please enter your comment!
Please enter your name here