ന്യൂഡൽഹി: ഡൽഹി ഇസ്രായേൽ എംബസിക്ക് സമീപമുണ്ടായ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ജെയ്ഷ് ഉൽ ഹിന്ദ്. ടെലഗ്രാം പോസ്റ്റിലൂടെയാണ് ഭീകരസംഘടന സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തത്. ഇത് തുടക്കം മാത്രമാണെന്നും സന്ദേശത്തിൽ മുന്നറിയിപ്പ് നൽകുന്നു.

ഇന്ത്യയുടെ നഗരങ്ങളിൽ സ്‌ഫോടനം നടത്തുമെന്ന് സന്ദേശത്തിൽ പറയുന്നു. സ്‌ഫോടനത്തിൽ അഭിമാനമുണ്ട്.  വീണ്ടും സ്‌ഫോടനം നടത്തുമെന്നും സന്ദേശത്തിൽ പറയുന്നു. അന്വേഷണ ഏജൻസികൾ സംഘടന അയച്ച സന്ദേശം പരിശോധിച്ച് വരികയാണ്. അതേസമയം സ്ഫോടനത്തിൽ എൻഐഎ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here