മുംബൈ : സ്വന്തം വ്യാപാരത്തിന്റെ പുരോഗതി ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം സംരംഭകരും. ഇതിനായി പല പുതിയ രീതികളും സ്വീകരിക്കുന്നു. ഇത്തരത്തിൽ സ്വന്തം സംരംഭം രാജ്യമൊട്ടാകെ വ്യാപിപ്പിക്കാനായി ഹെലികോപ്റ്റർ വാങ്ങിയ കർഷകന്റെ വാർത്തകളാണ് മാദ്ധ്യമങ്ങളിൽ നിറയുന്നത്.

മഹാരാഷ്ട്ര ബിവന്ദി സ്വദേശിയായ ജനാർദ്ദൻ ബോയിർ ആണ് വ്യാപരത്തിനായി ഹെലികോപ്റ്റർ വാങ്ങിയത്. ക്ഷീര കർഷകനായ ബോയിർ 30 കോടിയാണ് ഹെലികോപ്റ്ററിനായി ചിലവിട്ടത്. രാജ്യമൊട്ടാകെ തന്റെ സംരംഭം എത്തിക്കുകയാണ് ഹെലികോപ്റ്റർ വാങ്ങിയതിന് പിന്നിലെ ഉദ്ദേശമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

മഹാരാഷ്ട്രയ്ക്ക് പുറമേ പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലും ബോയിറിന് സംരംഭങ്ങളുണ്ട് . അതിനാൽ അടിക്കടി ഈ പ്രദേശങ്ങളിലേക്ക് യാത്രചെയ്യേണ്ടിവരുന്നു. വിമാനത്താവളം ഇല്ലാത്ത പ്രദേശമായതിനാൽ ദിവസങ്ങളാണ് യാത്രയ്ക്കായി ബോയിറിംഗ് ചിലവഴിക്കുന്നത്. ഇതിനിടെ കൊറോണ കൂടി വ്യാപിച്ചതോടെ കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമായി. ഇതോടെയാണ് യാത്രാ പ്രശ്‌നം പരിഹരിക്കാൻ സ്വന്തമായി ഹെലികോപ്റ്റർ വാങ്ങുകയെന്ന തീരുമാനത്തിലേക്ക് അദ്ദേഹം എത്തിയത്.

മാർച്ച് 15 നാണ് ഹെലികോപ്റ്റർ ബോയിറിന് സ്വന്തമാകുക. ഹെലികോപ്റ്ററിനായി 2.5 ഏക്കർ സ്ഥലത്ത് വിശാലമായ ഹെലിപാഡും ബോയിർ നിർമ്മിച്ചിട്ടുണ്ട്. ഇതിന് പുറമേ ഹെലിപാഡിന് സമീപമായി പൈലറ്റിനും , ടെക്‌നീഷ്യനുമുള്ള മുറിയും സജ്ജീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പരിശീലനത്തിനായി ഹെലികോപ്റ്റർ ബോയിറിന്റെ ഗ്രാമത്തിലെത്തിയിരുന്നു.

റിയൽ എസ്റ്റേറ്റ് മുതലാളി കൂടിയായ ബോയിറിന് 100 കോടി രൂപയുടെ സ്വത്തുക്കളാണ് ഉള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here