മുംബൈ: ദാദ്ര ആൻഡ് നഗർ ഹവേലിൽ നിന്നുള്ള സ്വതന്ത്ര എംപി മോഹൻ ദേൽക്കറെ മരിച്ച നിലയിൽ കണ്ടെത്തി. തിങ്കളാഴ്ച മുബൈയിലെ ഹോട്ടൽ മുറിയിലാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
മുറിയിൽ നിന്ന് ആത്മഹത്യ കുറിപ്പ് ലഭിച്ചതായി പോലീസ് പറഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭ്യമായ ശേഷമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കാൻ കഴിയൂ എന്ന് പോലീസ് പറഞ്ഞു.
കോണ്ഗ്രസ് നേതാവായ ദേൽക്കർ 2019 ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് പാർട്ടിയിൽ നിന്ന് രാജിവച്ചു. തുടർന്ന് സ്വതന്ത്രനായി മത്സരിക്കുകയായിരുന്നു.