തിരുവനന്തപുരം ജില്ലയിൽ കൊവിഡ് വാക്സിൻ ക്ഷാമം രൂക്ഷം. അനർഹർക്ക് വാക്സിൻ വിതരണം ചെയ്തതാണ് ക്ഷാമത്തിന് കാരണമെന്നാണ് ആരോപണം.

മെഗാ വാക്സിന്‍ ക്യാംപുകളില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കാരെന്ന വ്യാജേന അനര്‍ഹരെ തിരുകിക്കയറ്റിയതാണ് ക്ഷാമത്തിന് കാരണമെന്നാണ് വിവരം. വിവിധ ആശുപത്രികളിൽ എത്തിയ മുതിർന്ന പൗരന്മാർ വാക്സിൻ ലഭിക്കാതെ മടങ്ങി. ഓൺലൈൻ രജിസ്ട്രേഷൻ വഴി ബുക്ക് ചെയ്ത് എത്തിയവരോട് ഒരാഴ്ച കഴിഞ്ഞ് വരാൻ നിർദേശം നൽകി മടക്കി.

വാക്സിൻ ക്ഷാമത്തെ തുടർന്ന് സ്വകാര്യ ആശുപത്രികളിലേക്കുള്ള വാക്സിൻ വിതരണം നിർത്തിവച്ചു. സര്‍ക്കാര്‍ ആശുപത്രികള്‍ക്കുമാത്രം വിതരണം നടത്താനാണ് നിര്‍ദേശം. ഒൻപതിന് 21 ലക്ഷം ഡോസ് വാക്സിന്‍ എത്തുമെന്നാണ് കേന്ദ്രര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.

അതേസമയം, രണ്ട് ദിവസത്തേക്കുള്ള നിയന്ത്രണം മാത്രമാണെന്നാണ് അധികൃതരുടെ വിശദീകരണം

LEAVE A REPLY

Please enter your comment!
Please enter your name here