പു​തു​മു​ഖം ഒ​രാ​ൾ മാ​ത്രം; സി​പി​ഐ സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യി​ൽ ധാ​ര​ണ​യാ​യി
തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സി​പി​ഐ സ്ഥാ​നാ​ര്‍​ഥി​ പ​ട്ടി​ക​യി​ൽ ധാ​ര​ണ​യാ​യി. ജി.​എ​സ്. ജ​യ​ലാ​ൽ(​ചാ​ത്ത​ന്നൂ​ർ), വി. ​ശ​ശി (ചി​റ​യി​ന്‍​കീ​ഴ്), കെ. ​രാ​ജ​ന്‍ (ഒ​ല്ലൂ​ര്‍), വി.​ആ​ര്‍. സു​നി​ല്‍​കു​മാ​ര്‍ (കൊ​ടു​ങ്ങ​ല്ലൂ​ര്‍), പി.​പ്ര​സാ​ദ് (ചേ​ര്‍​ത്ത​ല), പി.​എ​സ്. സു​പാ​ല്‍ (പു​ന​ലൂ​ര്‍), ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ (അ​ടൂ​ര്‍), ഇ.​കെ. വി​ജ​യ​ന്‍ (നാ​ദാ​പു​രം), ആ​ര്‍. രാ​മ​ച​ന്ദ്ര​ന്‍ (ക​രു​നാ​ഗ​പ്പ​ള്ളി), എ​ല്‍​ദോ എ​ബ്ര​ഹാം (മൂ​വാ​റ്റു​പു​ഴ), ജി.​ആ​ര്‍.​അ​നി​ല്‍ (നെ​ടു​മ​ങ്ങാ​ട്), സി.​കെ.​ആ​ശ (വൈ​ക്കം), മു​ഹ​മ്മ​ദ് മു​ഹ്സി​ന്‍ (പ​ട്ടാ​മ്പി), ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ (കാ​ഞ്ഞ​ങ്ങാ​ട്), ടൈ​സ​ന്‍ മാ​സ്റ്റ​ര്‍(​ക​യ്പ​മം​ഗ​ലം), ഗീ​ത ഗോ​പി (നാ​ട്ടി​ക) എ​ന്നി​വ​രാ​ണ് പ​ട്ടി​ക​യി​ൽ ഇ​ടം നേ​ടി​യ​ത്.

നെ​ടു​മ​ങ്ങാ​ട് നി​ന്നും മ​ത്സ​രി​ക്കു​ന്ന ജി.​ആ​ര്‍. അ​നി​ല്‍ മാ​ത്ര​മാ​ണ് സ്ഥാ​നാ​ര്‍​ഥി പ​ട്ടി​ക​യി​ലെ പു​തു​മു​ഖം. അ​തേ​സ​മ​യം, ച​ട‌​യ​മം​ഗ​ല​ത്ത് വ​നി​താ സ്ഥാ​നാ​ർ​ഥി​യെ മ​ത്സ​രി​പ്പി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. ഇ​ക്കാ​ര്യ​ത്തി​ൽ ബു​ധ​നാ​ഴ്ച ചേ​രു​ന്ന ജി​ല്ലാ എ​ക്സി​ക്യു​ട്ടീ​വ് യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​കും.

LEAVE A REPLY

Please enter your comment!
Please enter your name here