തൃശൂർ: ഒമ്പത് എ ക്ലാസ് മണ്ഡലങ്ങളിലെ തീരുമാനം കേന്ദ്ര നേതൃത്വത്തിന് വിട്ട് ബിജെപി സ്ഥാനാർഥികളുടെ സാധ്യതാ പട്ടികയായി. ശോഭ സുരേന്ദ്രന്റെ പേര് ഒരു സീറ്റിലുമില്ല. ബിജെപി പ്രതീക്ഷ വെക്കുന്ന തിരുവനന്തപുരം സീറ്റിൽ സുരേഷ് ഗോപിക്കും വി.വി രാജേഷിനും പുറമെ മേനക സുരേഷിന്റെ പേരുമുണ്ട്.

അതേസമയം നേമം, തിരുവനന്തപുരം, കഴക്കൂട്ടം, വട്ടിയൂർക്കാവ്, ചെങ്ങന്നൂർ, ആറന്മുള, മഞ്ചേശ്വരം, കോന്നി, തൃശൂർ എന്നീ സീറ്റുകളിലെ തീരുമാനമാണ് കേന്ദ്ര നേതൃത്വത്തിന് വിട്ടത്. കെ സുരേന്ദ്രന്റെ പേര് കോന്നിയിലാണുള്ളത്.

സാധ്യതാ പട്ടിക

പാലക്കാട്-ഇ. ശ്രീധരൻ
കാട്ടാക്കട-പി.കെ കൃഷ്ണദാസ്
കോഴിക്കോട് നോർത്ത്-എം.ടി രമേശ്
മലമ്പുഴ-സി കൃഷ്ണകുമാർ
മണലൂർ-എ.എൻ രാധാകൃഷ്ണൻ
നെടുമങ്ങാട്-ജെ.ആർ പത്മകുമാർ
അരുവിക്കര-സി ശിവൻകുട്ടി
പാറശാല-കരമന ജയൻ
ചാത്തന്നൂർ-ഗോപകുമാർ

LEAVE A REPLY

Please enter your comment!
Please enter your name here