ഉമ്മൻ ചാണ്ടി

തിരുവനന്തപുരം : മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് കൊറോണ സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റും. കഴിഞ്ഞ രണ്ട് ദിവസമായി അദ്ദേഹം വീട്ടിൽ നിരീക്ഷണത്തിലായിരുന്നു.

വ്യാഴാഴ്ച നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് കൊറോണ സ്ഥിരീകരിച്ചത്.

നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനും കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉമ്മൻ ചാണ്ടിയ്ക്കും കൊറോണ സ്ഥിരീകരിച്ചത്. മുഖ്യമന്ത്രിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം നേതാക്കൾക്ക് കൊറോണ സ്ഥിരീകരിക്കുന്നത് ആശങ്ക ഉയർത്തുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here