കൊച്ചി: എറണാകുളം ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 40 ശതമാനത്തില്‍ അധികമുള്ള പഞ്ചായത്തുകളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ ഭരണകൂടം. ജില്ലയിലെ 23 പഞ്ചായത്തുകളിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ ഇവിടെ നിര്‍ബന്ധമാക്കി.

ആരെയും അനാവശ്യമായി പുറത്തിറങ്ങാന്‍ അനുവദിക്കില്ല. ഇത് ശ്രദ്ധയില്‍ പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കി. ആംബുലന്‍സുകളുടെ സേവനം ഈ പഞ്ചായത്തുകളില്‍ ഉറപ്പാക്കി. വാര്‍ഡുതല സമിതികളുടെ പ്രവര്‍ത്തനം നിലവിലുള്ളതിനേക്കാള്‍ ശക്തിപ്പെടുത്താനും നിര്‍ദ്ദേശം നല്‍കി.താലൂക്ക് തലത്തിലുള്ള ഐ.ആര്‍.എസിന്‍്റെ പ്രവര്‍ത്തനവും ഊര്‍ജ്ജിതമാക്കാനും നിര്‍ദ്ദേശം നല്‍കി. പോലീസ് പരിശോധന ഈ പഞ്ചായത്തുകളില്‍ കടുപ്പിച്ചു .

ചൂര്‍ണ്ണിക്കര, ചെല്ലാനം, കടുങ്ങല്ലൂര്‍, കുമ്ബളങ്ങി, മുളവുകാട്, കടമക്കുടി, ഏഴിക്കര, വെങ്ങോല, വരാപ്പുഴ, കോട്ടുവള്ളി, ആലങ്ങാട്, എളങ്കുന്നപ്പുഴ , ഉദയംപേരൂര്‍, കീഴ്മാട്, ഒക്കല്‍, നായരമ്ബലം, ശ്രീ മൂലനഗരം, ചേരാനല്ലൂര്‍, കോട്ടപ്പടി, എടത്തല, ഞാറക്കല്‍, കുട്ടമ്ബുഴ, കരുമാല്ലൂര്‍ എന്നീ പഞ്ചായത്തുകളിലാണ് ലോക്ക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ കടുപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here