അനർട്ട് മുഖേന സർക്കാർ സ്ഥാപനങ്ങൾക്കും വകുപ്പുകൾക്കും ഇലക്ട്രിക് വാഹനങ്ങൾ വാടകയ്ക്ക് നൽകുന്ന പദ്ധതിയാണിത്. കേന്ദ്രസർക്കാർ സ്ഥാപനമായ ഇ ഇ ഇ എസ് എല്ലുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ വകുപ്പുകളെയും സ്ഥാപനങ്ങളെയും ഏകോപിപ്പിച്ച് സമ്പൂർണമായി ഇലക്ട്രിക് വാഹന നയം ഗവൺമെൻറ് തലത്തിൽ നടപ്പിലാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. അനർട്ട് ആസ്ഥാനത്ത് കോവിഡ് മാനദണ്ഡം പാലിച്ചു നടന്ന ചടങ്ങിൽ വി. കെ. പ്രശാന്ത് എം. എൽ. എ, ഊർജ വകുപ്പ് സെക്രട്ടറി ഡോ.ബി അശോക്, അനർട്ട് സി ഇ ഒ അനീഷ് എസ് പ്രസാദ്, ജനറൽ മാനേജർ ജയചന്ദ്രൻ നായർ, ടെക്‌നിക്കൽ മാനേജർ ജെ. മനോഹരൻ, അഡീഷണൽ ട്രാൻസ്‌പോർട്ട് കമ്മീഷണർ പ്രണോജ് ശങ്കർ തുടങ്ങിയവർ പങ്കെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here