കൊച്ചി:സുഹൃത്തിന് ലോക് ഡൗൺ കാലത്ത് ഹാങ്ങോവർ മാറ്റാൻ ബെംഗളൂരുവിൽ നിന്ന് തപാൽ മാർഗം അയച്ചുകൊടുത്ത മദ്യക്കുപ്പികൾ കിട്ടിയത് എക്സൈസിന് .. ചതിച്ചത് എലിയും.  മദ്യമയച്ച കൂട്ടത്തിൽ സുഹൃത്ത് പുറത്ത് പോയി കറങ്ങാതിരിക്കാൻ ഒപ്പം ‘ടച്ചിങ്സായി’  മിക്സ്ചറും അയച്ചതാണ് പുലിവാലായത്. പാഴ്സൽ ഓഫീസിലെ എലി മിച്ചർ മണമടിച്ച് പാഴ്സൽ കരണ്ടതോടെയാണ് വിവരം പുറത്തായത്.

എറണാകുളം ഹെഡ് പോസ്റ്റ് ഓഫിസിലെത്തിയ പാഴ്സലിൽ മദ്യമാണെന്ന് കണ്ടെത്തിയതോടെ അധികൃതർ വിവരം എറണാകുളം ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ ടി.എ. അശോക് കുമാറിനെ അറിയിച്ചു. തുടർന്ന് എറണാകുളം അസി. എക്സൈസ് ഇൻസ്പെക്ടർ കെ.ആർ. രാംപ്രസാദിന്റെ നേതൃത്വത്തിൽ എക്സൈസ് സംഘം പാഴ്സൽ കസ്റ്റഡിയിലെടുത്തു.

പാഴ്സലിൽ അയച്ചയാളുടേയും വാങ്ങേണ്ട ആളുടേയും വിലാസവും ഫോൺ നമ്പറും എല്ലാം വ്യക്തമാക്കിയതിനാൽ  എക്സൈസിനു കാര്യങ്ങൾ എളുപ്പമായി .

LEAVE A REPLY

Please enter your comment!
Please enter your name here