ചോറ്റാനിക്കര ദേവീ യുടെ  പൊൻതിടമ്പേറ്റാൻ ഇനി  സീതകുട്ടിയില്ല..ഗജറാണി സീത ചരിഞ്ഞു. വർഷങ്ങളായി ദേവിയുടെ തിടമ്പേറ്റിയിരുന്നത് സീതയാണ്. ഭക്തർക്കും നാട്ടുകാർക്കും പ്രിയപ്പെട്ട ആനയായിരുന്നു സീത.

ചൊവ്വാഴ്ച രാവിലെയും ശീവേലിക്ക് സീത തിടമ്പേറ്റിയിരുന്നു. എന്നാൽ തുടർന്ന് ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചപ്പോൾ ഡോക്ടർ എത്തി പരിശോധന നടത്തി. വൈകിട്ടോടെ തൃശൂരിൽ നിന്നും ദേവസ്വം വക ഡോക്ടർ എത്തി പരിശോധനകൾ നടത്തിയെങ്കിലും രാത്രിയോടെ ചരിയുകയായിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി മേൽ നടപടികൾ സ്വീകരിക്കും.

1966 ൽകുട്ടിയായിരിക്കുമ്പോൾ തിരുവില്വാമല ക്ഷേത്രത്തിന് അടുത്ത് നിന്നാണ് സീതയെ കണ്ടെത്തുന്നത്. ക്ഷേത്രത്തിന് അടുത്തുളള ഒരു പറമ്പിൽ കയറിൽ ബന്ധിച്ച നിലയിലായിരുന്നു. മൂന്ന് ദിവസം നാട്ടുകാർ ആനയെ പരിപാലിച്ചു. എന്നാൽ അടുത്ത ദിവസം പത്രപരസ്യത്തിലൂടെ തിരുവില്വ മലക്ഷേത്ര പരിസരത്ത്ഒരു ആന കുട്ടിയെ നിർത്തിയിട്ടുണ്ട് അവൾ തിരുവില്വാമല ദേവന് ഉള്ളതാണെന്നും കൊച്ചിൻ ദേവസ്വം ബോർഡ് ഭാരവാഹികൾ ഏറ്റെടുക്കണമെന്നും  അറിയിക്കുകയായിരുന്നു. അപേക്ഷയോടെഒരു വിശ്വാസിയെന്ന് മാത്രമാണ് പരസ്യത്തിൽ സൂചിപ്പിച്ചിരുന്നത്.

പിന്നീട് ചോറ്റാനിക്കര ക്ഷേത്രം തന്നെയായിരുന്നു സീതയുടെ ലോകം. ദേവസ്വം ബോർഡിന്റെ ആനയായിട്ടും പുറത്തെ ക്ഷേത്രങ്ങളിലേക്ക് സീതയെ എഴുന്നെളളിച്ചിരുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here