ആലുവ: അൻവർ സാദത്ത് എം.എൽ.എയുടെ അഭ്യർത്ഥന പ്രകാരം മലബാർ ഗോൾഡിന്റെ സാമ്പത്തികമായി പിന്നോക്കം നില്കുന്ന വിദ്യാർത്ഥികൾക്കുള്ള  മൂന്നാംഘട്ട ഓൺലൈൻ പഠനാപകരണ വീതരണത്തിലുൾപ്പെടുത്തി അനുവദിച്ച 21 ടാബുകളുടെ വിതരണോത്ഘാടനം  ആലുവ ഗവ.ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ വച്ച് ഡയറക്ടർ ഓഫ് മലബാർ ഗോൾഡ് ഹരീസ് അബുബക്കർ നിർവ്വഹിച്ചു. അൻവർ സാദത്ത് എം.എൽ.എ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻസിപ്പൽ ചെയർമാൻ എം. ജോൺ, മുഖ്യാതിഥിയായിരുന്നു. സ്കൂൾ പ്രിൻസിപ്പൽ ബിന്ദു സ്വാഗതം പറയുകയും വൈസ് ചെയർപെഴ്സൺ അഡ്വ.ജെബി മേത്തർ, ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപെഴ്സൺ മിനി ബൈജു. സ്കൂൾ ഹെഡ് മിസ്ട്രസ്സ് മീന പോൾ തുടങ്ങിയവര്‍ പങ്കെടുത്തു. കുടുതൽ സ്പോൺസർ ഷിപ്പ് ലഭിക്കുന്ന മുറക്ക് ബാക്കിയുള്ള വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനോപകരണങ്ങൾ ലഭ്യമാക്കുവാൻ ശ്രമിക്കുമെന്ന് എം എൽ എ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here