ആലുവ:മോഫിയ ആത്മഹത്യ കേസിൽ സമരം ചെയ്ത കോൺ​ഗ്രസ് പ്രവർത്തകർക്കെതിരെ തീവ്രവാദ ആരോപണം സംഭവത്തിൽ രണ്ട് എസ്ഐമാരെ സസ്പെൻഡ് ചെയ്തു. ആലുവ സ്റ്റേഷനിലെ എസ്.ഐമാരായ ആ‍ർ.വിനോദ്, രാജേഷ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. മോഫിയ കേസിൽ സമരം ചെയ്ത കോൺ​ഗ്രസ് പ്രവർത്തകരുടെ കസ്റ്റഡി റിപ്പോർട്ടിലാണ് തീവ്രവാദ പരാമർശം ഉണ്ടായിരിക്കുന്നത്. വിഷയത്തിൽ മുനമ്പം ഡിവൈഎസ്.പിയോട് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ തിരുവനന്തപുരം ഡിഐജി ആവശ്യപ്പെട്ടിട്ടുണ്ട്.

നേരത്തെ വിഷയത്തിൽ കേരളാ പൊലീസിന് മുന്നറിയിപ്പുമായി കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ രം​ഗത്തുവന്നിരുന്നു. “മുസ്ലിം പേരുണ്ടായാൽ തീവ്രവാദിയാക്കുന്ന നിൻ്റെയൊക്കെ മതവെറി, ഞങ്ങൾ കോൺഗ്രസ്സുകാരോട് വേണ്ട. ഇത് കേരളമാണ്, ഗുജറാത്തല്ല. നിങ്ങൾക്ക് ശമ്പളം തരുന്നത് ആർഎസ്എസിന്റെ നാഗ്പൂർ കാര്യാലയത്തിൽ നിന്നുമല്ല. നിങ്ങൾ തിരുത്തും. ഞങ്ങൾ നിങ്ങളെ തിരുത്തിച്ചിരിക്കും.” കെ സുധാകരൻ ട്വീറ്റ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here