ബെംഗളൂരു; ഐഎസ്ആർഒ തലപ്പത്ത് വീണ്ടും മലയാളി. കെ. ശിവന്റെ പിൻഗാമിയായി എസ്. സോമനാഥ് ചുമതലയേൽക്കും. ഇതോടെ ഐഎസ്ആർഒ ചെയർമാൻ പദവിയിലെത്തുന്ന എസ്. സോമനാഥ് ആലപ്പുഴ തുറവൂർ സ്വദേശിയാണ്. നേരത്തെ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെന്റർ മേധാവിയായി പ്രവർത്തിച്ചിട്ടുണ്ട്

നിലവിലെ ചെയർമാൻ കെ. ശിവന്റെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് വീണ്ടുമൊരു മലയാളി ഐഎസ്ആർഒയുടെ തലപ്പത്ത് എത്തുന്നത്. എം.ജി.കെ. മേനോൻ, കെ. കസ്തൂരിരംഗൻ, മാധവൻ നായർ, രാധാകൃഷ്ണൻ എന്നിവരാണ് ഇതിന് മുമ്പ് ഈ പദവിയിലെത്തിയ മലയാളികൾ.

നിലവിൽ വിക്രം സാരാഭായ് സ്‌പേസ് സെന്ററിന്റെ ഡയറക്ടറാണ് എസ്. സോമനാഥ്. 2018ലാണ് വിഎസ്എസ്സി ഡയറക്ടർ ആയത്. ജിഎസ്എൽവി മാർക്ക് 3 ഉൾപ്പെടെയുള്ള വിക്ഷേപണ വാഹനങ്ങൾക്ക് രൂപം നൽകിയതിൽ നിർണായക പങ്കുവഹിച്ച എസ്. സോമനാഥ് ചാന്ദ്രയാൻ ദൗത്യത്തിലും പങ്കുവഹിച്ചിട്ടുണ്ട്. കൊറോണ സാഹചര്യത്തിൽ വൈകിയ പല വിക്ഷേപണങ്ങൾക്കും മറ്റ് ദൗത്യങ്ങൾക്കും ഇനി ഇസ്രോ തലപ്പത്ത് എത്തുന്ന എസ്. സോമനാഥിനായിരിക്കും ചുമതല.

LEAVE A REPLY

Please enter your comment!
Please enter your name here