സന്നിധാനം: ശബരിമല അയ്യപ്പസ്വാമിക്ക് രത്നങ്ങൾ പതിപ്പിച്ച സ്വർണക്കിരീടം സമർപ്പിച്ചു. ആന്ധ്രാ സ്വദേശി മാറം വെങ്കട്ട സുബ്ബയ്യയാണ് ഇത് സമർപ്പിച്ചത്. എല്ലാംകൂടി 500 ഗ്രാം 600 മില്ലി ഗ്രാം തൂക്കംവരും. ചുറ്റും വജ്രക്കല്ലുകളും നടുവിൽ ചുവന്നരത്നവും പതിച്ചിട്ടുണ്ട്. 50 ലക്ഷം രൂപയിലേറെ മൂല്യം കണക്കാക്കുന്നു.

വെങ്കട്ട സുബ്ബയ്യയ്ക്ക് കോവിഡ് ബാധിച്ചിരുന്നു. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിൽകഴിയുമ്പോൾനേർന്നതാണിതെന്ന് അദ്ദേഹം പറഞ്ഞു.ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.കെ. അനന്തഗോപൻ, ബോർഡംഗം മനോജ് ചരളേൽ, ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ കൃഷ്ണകുമാര വാരിയർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സുനിൽകുമാർ എന്നിവരുടെസാന്നിധ്യത്തിലാണ് ഇത് സമർപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here