കൊ​ച്ചി: യു​വ​ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രെ വ​ധി​ക്കാ​ൻ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന കേ​സി​ൽ ന​ട​ൻ ദി​ലീ​പ് ആ​ലു​വ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​യി. ദി​ലീ​പി​നു പു​റ​മേ സ​ഹോ​ദ​ര​ന്‍ അ​നൂ​പ്, സ​ഹോ​ദ​രീ ഭ​ര്‍​ത്താ​വ് ടി.​എ​ന്‍. സു​രാ​ജ് എ​ന്നി​വ​രും കോ​ട​തി​യി​ൽ ഹാ​ജ​രാ​യി.

കോ​ട​തി​യി​ല്‍​നി​ന്നു ജാ​മ്യ​മെ​ടു​ക്കു​ന്ന​തി​നാ​ണ് പ്ര​തി​ക​ള്‍ നേ​രി​ട്ട് ഹാ​ജ​രാ​യ​ത്. ഗൂ​ഢാ​ലോ​ച​ന കേ​സി​ല്‍ മു​ന്‍​കൂ​ര്‍ ജാ​മ്യ​മു​ണ്ടെ​ങ്കി​ലും ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ക്രൈം​ബ്രാ​ഞ്ചി​ന് പ്ര​തി​ക​ളു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്താം. ഇ​ത് ഒ​ഴി​വാ​ക്കു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് പ്ര​തി​ക​ള്‍ കോ​ട​തി​യി​ല്‍ കീ​ഴ​ട​ങ്ങി​യ​ത്.

കഴിഞ്ഞ ദിവസം ഗൂ​ഢാ​ലോ​ച​ന കേ​സി​ല്‍ പ്ര​തി​ക​ള്‍​ക്കെ​തി​രേ ക്രി​മി​ന​ല്‍ ഗൂ​ഢാ​ലോ​ച​ന​ക്കു​റ്റം ചു​മ​ത്താ​ന്‍ പ്ര​ഥ​മ​ദൃ​ഷ്ട്യാ തെ​ളി​വി​ല്ലെ​ന്നു വി​ല​യി​രു​ത്തി​യാ​ണ് ജ​സ്റ്റീ​സ് പി. ​ഗോ​പി​നാ​ഥാ​ണ് ദി​ലീ​പി​ന് ഉ​ൾ​പ്പെ​ടെ മു​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

LEAVE A REPLY

Please enter your comment!
Please enter your name here