കൊച്ചി:ജോസ് മാവേലിക്കെതിരായ തെരുവുനായ കേസ് പറവൂർ മജിസ്ട്രേറ്റ് കോടതി തീർപ്പാക്കി.
അക്രമകാരികളായ തെരുവ് നായ്ക്കളുടെ ആക്രമണങ്ങളിൽ നിന്നം ജനങ്ങളെ രക്ഷിക്കുവാൻ പുറപ്പെട്ട ജോസ് മാവേലിയെ മൃഗ സ്നേഹികളാണ് കേസിൽ കുടുക്കിയത്. കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി ഇരുപതോളം കേസുകളിൽ ജോസ് മാവേലിയെ പ്രതിയാക്കി പോലീസ് കേസ് എടുത്തിരുന്നു. ഇവയിൽ വടക്കേക്കര പോലീസ് 2016 ൽ എടുത്ത 68-ാം നമ്പർ എഫ്.ഐ.ആർ പ്രകാരമുള്ള കേസാണ് വടക്കൻ പറവൂർ മജിസ്ട്രേറ്റ് കോടതി ഫൈൻ അടച്ചു തീർപ്പാക്കിയത്. അഡ്വ. പ്രെമജ ഡി. നായരാണ് ജോസ് മാവേലിക്ക് വേണ്ടി കോടതിയിൽ ഹാജരായത്. നേരത്തെ പറവൂർ കോടതിയിലെ മറ്റ് രണ്ടു കേസുകളും ഇപ്രകാരം ഫൈൻ അടച്ചു തീർപ്പാക്കിയിരുന്നു.
2015 – 2016 കാലഘട്ടത്തിൽ പിഞ്ചു കുഞ്ഞുങ്ങളെ അടക്കം അക്രമകാരികളായ തെരുവുനായ്ക്കൾ കടിച്ചു കീറിയിട്ടും സർക്കാർ സംവിധാനങ്ങൾ നോക്കുകുത്തിയായി നിന്നപ്പോഴാണ് തെരുവുമക്കളുടെ സംരക്ഷകനായ ജോസ് മാവേലി കാൽനടയാത്രക്കാരായ സാധാരണ ജനങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടി രംഗത്തെത്തിയത്. 2015 ൽ അതിനായി അദ്ദേഹം ഡി.ഡബ്ലു.സി.എന്ന ചുരുക്കപ്പേരിൽ ഡോഗ് വെർഫയർ കമ്മിറ്റി എന്ന പേരിൽ ഒരു സംഘടന രൂപീകരിച്ച് അക്രമകാരികളായ തെരുവുനായ്ക്കൾക്കായി പഞ്ചായത്ത് തോറും ഷെൽട്ടർ ഉണ്ടാക്കി അവയെ തെരുവിൽ തിന്നും നീക്കം ചെയ്യാൻ തീരുമാനിച്ചു. ആദ്യ സംരംഭം എന്ന നിലയിൽ കൂവപ്പടി പഞ്ചായത്തിൽ ജനങ്ങളുടേയും കൊച്ചൗസേഫ് ചിറ്റിലപ്പിള്ളിയുടെയും സഹകരണത്തോടെ രണ്ട് ലക്ഷത്തോളം രൂപ ചില വഴിച്ച് അമ്പതോളം നായ്ക്കളെ സംരക്ഷിക്കാൻ പറ്റുന്ന കൂടുകൾ നിർമ്മിച്ചെങ്കിലും ഉത്ഘാടന ദിവസം തന്നെ മ്യഗ സ്നേഹികളുടെയും രാഷ്ട്രീയ എതിരാളികളുടെയും ശക്തമായ എതിർപ്പിനെ തുടർന്ന് അത് ഉപേക്ഷിച്ചു.
പിന്നീട് ജനപങ്കാളിത്തത്തോടെ അദ്ദേഹം തെരുവുനായ ഉൻമൂലന സംഘം എന്ന മറ്റൊരു സംഘടന ഉണ്ടാക്കുകയും അക്രമകാരികളായ തെരുവുനായ്ക്കളെ കൊല്ലുന്നവർക്ക് നായ ഒന്നിന് 500 രൂപ പാരിതോഷികം പ്രഖ്യാപിച്ചു. ജോസ് മാവേലിയുടെ ഇത്തരം പ്രവർത്തികളിൽ പ്രകോപിതരായ മനുഷ്യപ്പറ്റി ല്ലാത്ത മൃഗ സ്നേഹികൾ പേവിഷ മരുന്നു ലോബിയുടെ പിന്തുണയുടെ അധികാര ദുർവിനിയോഗം നടത്തിയാണ് വിവിധ പോലീസ് സ്റ്റേഷനുകൾ തുടങ്ങി സുപ്രീം കോടതി വരെ ജോസ് മാവേലിക്കെതിരെ കേസുകൾ എടുപ്പിച്ചിരുന്നു. അങ്ങനെ ജനക്ഷേമ പ്രവർത്തനത്തിനിറങ്ങിയ ജോസ് മാവേലി ഇന്ന് ഈ 71-ാം വയസിലും പോലിസ് സ്റ്റേഷനുകളും കോടതികളും കയറിയിറങ്ങുകയാണ്

LEAVE A REPLY

Please enter your comment!
Please enter your name here