കൊച്ചി: തിരക്കഥാകൃത്തും നിർമാതാവുമായ ജോൺ പോൾ(72)അന്തരിച്ചു. നൂറിലധികം ചിത്രങ്ങൾക്ക് തിരക്കഥയെഴുതി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രോഗബാധിതനായി രണ്ട് മാസമായി ചികിത്സയിലായിരുന്നു. പ്രണയ മീനുകളുടെ കടൽ ആയിരുന്നു അവസാന ചിത്രം. സൈറാബാനു, ഗ്യാങ്സ്റ്റർ എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷം ചെയ്തു. ആരോരുമറിയാതെ, ഉത്സവപ്പിറ്റേന്ന്, അവിടത്തെപ്പോലെ ഇവിടെയും, കാതോട് കാതോരം, സന്ധ്യമയങ്ങുംനേരം തുടങ്ങി നിരവധി ചിത്രങ്ങൾക്ക് തിരക്കഥ ജോൺപോൾ നിർവഹിച്ചു.

എം ടി വാസുദേവൻ നായർ സംവിധാനം ചെയ്ത ഒരു ചെറുപുഞ്ചിരി എന്ന സിനിമയുടെ നിർമ്മാതാവായിരുന്നു.പുസ്തകരചനയിലൂടെയും മലയാളികൾക്കുപ്രിയങ്കരനായി.മാക്ടയുടെ സ്ഥാപക സെക്രട്ടറി ആയിരുന്നു.അവസാനം എഴുതിയത് തെരേസ ഹാഡ് എ ഡ്രീം ആയിരുന്നു.

ഭരതൻ സംവിധാനം ചെയ്ത ചാമരം ആദ്യ തിരക്കഥ.ഏറ്റവുംകൂടുതൽതിരക്കഥയെഴുതിയത് ഭരതന് വേണ്ടിയായിരുന്നു. മോഹന് ഒപ്പം ചെയ്ത സിനിമകളും ശ്രദ്ധേയമായി. നിരവധി ചലച്ചിത്ര ലേഖനങ്ങളും ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. ‘എംടി ഒരു അനുയാത്ര’ എന്ന ഗ്രന്ഥത്തിന് സംസ്ഥാന സർക്കാർ പുരസ്കാരം ലഭിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here