കൊച്ചി:ചികിത്സാ സൗകര്യങ്ങൾ ഒരുക്കുന്നതിനൊപ്പം രോഗപ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ വർധിപിക്കുകയും ചെയ്യുകയെന്നതാണ് സർക്കാർ പദ്ധതിയെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് പറഞ്ഞു. ഇതിനായി സംസ്ഥാനത്തെ മുഴുവൻ പഞ്ചായത്തുകളിലും സർവ്വേ നടത്തുമെന്നും ഇതിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ആലുവ ജില്ലാ ആശുപത്രിയിൽ എറണാകുളം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന കാരുണ്യ സ്പര്‍ശം സൗജന്യ ഡയാലിസിസ് തുടര്‍ ചികിത്സാ പദ്ധതിയുടെയും സ്‌നേഹ സ്പന്ദനം പാലിയേറ്റീവ് കെയര്‍ പദ്ധതിയുടെയും ജില്ലാതല ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ജില്ലാ ആശുപത്രിയിൽ ഒഴിവുള്ള തസ്തികകളിൽ അടിയന്തിര നിയമനം നടത്തുമെന്നും പുതിയ പോസ്റ്റുകളുടെ കാര്യത്തിൽ അനുഭാവമായി പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. ജീവകാരുണ്യ ആരോഗ്യ ചികിത്സാ രംഗത്ത് ജില്ലാ പഞ്ചായത്ത് പ്രവർത്തനം മാതൃകാപരമെന്നും മന്ത്രി പറഞ്ഞു.
.

അന്‍വര്‍ സാദത്ത് എം.എല്‍.എ അധ്യക്ഷത വഹിച്ചു.. ചടങ്ങില്‍ എം.പി മാരായ ബെന്നി ബെഹന്നാന്‍, ജെബി മേത്തര്‍, ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് , ആലുവ മുനിസിപ്പൽ ചെയർമാൻ എം.ഒ ജോൺ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ റാണി കൂട്ടി ജോർജ്
എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡന്റ് ഷൈനി ജോർജ് ആമുഖ പ്രസംഗവും
ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.വി. ജയശ്രീ പദ്ധതി വിശദീകരണവും ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം.ജെ ജോമി മുഖ്യപ്രഭാക്ഷണവും നടത്തി.
ആശുപത്രികൾക്കുള്ള ഡയാലിസിസ് ഫണ്ട് വിതരണം ഡോ.മാത്യൂസ് മാർ മാത്യു അപ്രേം തിരുമേനിക്ക് നൽകി മന്ത്രി നിർവ്വഹിച്ചു.

ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എ.എസ് അനിൽകുമാർ , കെ.വി. രവീന്ദ്രൻ , മനോജ് മൂത്തേടൻ, ശാരദാ മോഹൻ , ഷാരോൺ പനയ്ക്കൽ, ഷൈമി വർഗീസ്, വാർഡ് കൗൺസിലർ പി. പി ജയിംസ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടിമ്പിൽ മാഗി പി . എസ്, ദേശിയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.സജിത് ജോൺ, ഡപ്യൂട്ടി ഡി എം ഒ ഡോ.കെ. സവിത , ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. പ്രസന്നകുമാരി . കെ എന്നിവർ സംസാരിച്ചു,

പദ്ധതി പ്രകാരം സ്വകാര്യ ആശുപത്രിയില്‍ ഡയാലിസിസ് നടത്തുന്ന രോഗിക്ക് ഒരു ഡയാലിസിസിന് 1000 രൂപ വീതം പ്രതിമാസം നാല് തവണത്തേക്ക് 4000 രൂപ ലഭിക്കും. ഇത് പ്രകാരം ഒരു രോഗിക്ക് ചികിത്സാ സഹായമായി വര്‍ഷം 48000 രൂപക്കാണ് അര്‍ഹതയുള്ളത്. ജില്ലയിലെ 82 ഗ്രാമപഞ്ചായത്തുകളിലായി സ്വകാര്യ ആശുപത്രികളില്‍ ഡയാലിസിസിന് വിധേയരാകുന്ന രോഗികള്‍ക്കാണ് ആനുകൂല്ല്യം ലഭിക്കുക. കഴിഞ്ഞവര്‍ഷം എണ്ണൂറോളം രോഗികള്‍ക്കാണ് പദ്ധതിപ്രകാരം സഹായം ലഭിച്ചത്. കിടപ്പു രോഗികൾക്ക് വീടുകളിലെത്തി പാലിയേറ്റീവ് ചികിത്സ ഉറപ്പാക്കുന്ന പദ്ധതിയാണ് സ്‌നേഹ സ്പന്ദനം പാലിയേറ്റീവ് കെയര്‍.

LEAVE A REPLY

Please enter your comment!
Please enter your name here