കണ്ണൂർ: കെഎസ്ആർടിസി ഡ്രൈവർ ജീവനൊടുക്കാൻ ശ്രമിച്ചു. കണ്ണൂർ പിണറായി സ്വദേശി ഷാജി കക്കോത്താണ് ആത്മഹത്യാ ശ്രമം നടത്തിയത്. ഗുരുതരാവസ്ഥയിൽ തലശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഷാജി വെന്റിലേറ്ററിലാണ്.
ശമ്പളം മുടങ്ങിയത് കാരണം മകളുടെ വിവാഹത്തിന് അപേക്ഷിച്ച വായ്പ ലഭിച്ചിരുന്നില്ലെന്നും ഇതാണ് ജീവനൊടുക്കാൻ ശ്രമിക്കാനുള്ള കാരണമെന്നും ബന്ധുക്കൾ പറയുന്നു. തലശേരി ഡിപ്പോയിലെ 2014 ബാച്ചിലെ ഡ്രൈവറാണ് ഷാജി കക്കോത്ത്.