തിരുവനന്തപുരം: സ്വർണക്കടത്തുകേസിലെ ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എത്ര മൂടിവെയ്‌ക്കാൻ ശ്രമിച്ചാലും സത്യം ഒരിക്കൽ പുറത്തുവരും. മുഖ്യമന്ത്രിക്കുള്ള പങ്ക് സംശയാതീതമായി തെളിഞ്ഞു. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ താൻ ഉന്നയിച്ച കാര്യങ്ങൾ ശരിയായെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ബിരിയാണി ചെമ്പ് കൊണ്ട് മൂടിവെയ്‌ക്കാൻ ശ്രമിച്ചാലും സത്യം പുറത്തുവരും.മുഖ്യമന്ത്രിയുടെ കുടുംബത്തെക്കുറിച്ചുള്ള ആരോപണങ്ങളോട് പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. സ്വർണക്കടത്തുകേസിലെ പ്രതി സ്വപ്‌ന സുരേഷ് മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചതിന് പിന്നാലെയാണ് രമേശ് ചെന്നിത്തലയുടെ പ്രതികരണം.

 

LEAVE A REPLY

Please enter your comment!
Please enter your name here