മലപ്പുറം:മലപ്പുറം: സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലില്‍ മുന്‍ മന്ത്രി കെ.ടി.ജലീലിന്റെ പ്രതികരണത്തിന് മറുപടിയുമായി യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിപി കെ ഫിറോസ് രംഗത്ത്.

‘സന്തോഷ് ട്രോഫി ഫൈനലും പെരുന്നാൾ തലേന്നും ഒപ്പം വന്നിട്ട് വാപ്പ കളി കാണാൻ പോയിട്ടില്ല. എന്നിട്ടല്ലേ ഇപ്പോ..’ എന്നായിരുന്നു ഈ വിഷയത്തിൽ ജലീലിന്‍റെ പ്രതികരണം. അതേ നാണയത്തിൽ മറുപടി നൽകിയിരിക്കുകയാണ് ഇപ്പോൾ ഫിറോസ്.

‘ബാപ്പാനെ കുറ്റം പറയാൻ പറ്റില്ല, സന്തോഷ് ട്രോഫി ഫൈനലും പെരുന്നാൾ തലേന്നും ഒരുമിച്ച് വന്നാലും കോൺസുലേറ്റിൽ നിന്ന് വീട്ടിലേക്ക് ‘ബിരിയാണിച്ചെമ്പ്’ വരുന്ന ദിവസം ആരായാലും പുറത്ത് പോവില്ല’ എന്നായിരുന്നു ഫിറോസ് ഫേസ്ബുക്കിൽ കുറിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here