കൊച്ചി – ‘. ചോറ്റാനിക്കര മംഗല്യ ഓഡിറ്റോറിയത്തിൽ കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി നടന്നു വന്ന ബി ജെ പി ജില്ലാ പഠനശിബിരം സമാപിച്ചു. ബി ജെ പി സംസ്ഥാന വൈസ് പ്രസിഡണ്ട് എ.എൻ. രാധാകൃഷ്ണൻ സമാപന പ്രസംഗം നടത്തി.ഡോ ശ്യാമപ്രസാദ് മുഖർജിയുടെയും പണ്ഡിറ്റ്‌ ദീനദയാൽ ഉപാധ്യായ യുടെയും മാരാർ ജിയുടെയും ജീവിതത്തിൽനിന്നു പ്രേരണ ഉൾക്കൊണ്ടുകൊണ്ടായിരിക്കണം നമ്മുടെ പ്രവർത്തനമെന്നു അദ്ദേഹം സൂചിപ്പിച്ചു . ബിജെപി എറണാകുളം ജില്ലാ പ്രസിഡണ്ട് എസ് ജയകൃഷ്ണൻ അധ്യക്ഷത വഹിച്ചു .ബിജെപി സംസ്ഥാന സെക്രട്ടറി ഡോ രേണു സുരേഷ്, സംസ്ഥാന വക്താവ് അഡ്വ ടി പി സിന്ധു മോൾ, സംസ്ഥാന സമിതിയംഗം എൻ പി ശങ്കരൻകുട്ടി ,മേഖലാ വൈസ് പ്രസിഡണ്ട് എം എൻ മധു, മഹിളാ മോർച്ച ദേശീയ സെക്രട്ടറി ദേശീയ പത്മജ എസ് മേനോൻ, ദേശീയ കൗൺസിൽ അംഗം പിഎം വേലായുധൻ , ജില്ലാ ജനറൽ സെക്രട്ടറി അഡ്വ കെ എസ് ഷൈജു , ചോറ്റാനിക്കര മണ്ഡലം പ്രസിഡൻറ് എൻ എം സുരേഷ് എന്നിവർ പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here