കൊച്ചി: ഇടമലയാർ ഡാമിന്‍റെ ഷട്ടറുകൾ തുറന്നു. ചൊവ്വാഴ്ച രാവിലെ പത്തോടെയാണ് ഡാമിന്‍റെ രണ്ടും മൂന്നും ഷട്ടറുകൾ തുറന്നത്. പെരിയാറിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ തീരത്തുള്ളവർ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

50 മുതല്‍ 100 ക്യൂമെക്സ് വരെ ജലം തുറന്നു വിടുന്നതിനാണ് ഇടമലയാര്‍ ഡാമിന്‍റെ ചുമതല വഹിക്കുന്ന വൈദ്യുതി ബോര്‍ഡിന് അനുമതി നല്‍കിയിട്ടുള്ളത്.

അതേസമയം, കൂടുതൽ ജലം ഒഴുക്കി കളഞ്ഞിട്ടും ഇടുക്കി, മുല്ലപ്പെരിയാർ ഡാമുകളിൽ ജലനിരപ്പ് ഉയരുകയാണ്. മുല്ലപ്പെരിയാറിൽ 139.55 ആയി ജലനിരപ്പ് വർധിച്ചു. ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായതിനെ തുടർന്ന് മുല്ലപ്പെരിയാറിന്‍റെ മുഴുവൻ ഷട്ടറുകളും ഇന്ന് കൂടുതൽ ഉയർത്തും.

ഇടുക്കിയിൽ ജലനിരപ്പ് 2386.86 അടിയായി ഉയർന്നു. അഞ്ച് ഷട്ടറുകളിലൂടെ സെക്കൻഡിൽ 300 ക്യൂസെക്സ് വെള്ളമാണ് പുറത്തുവിടുന്നത്. വൃഷ്ടിപ്രദേശങ്ങളിൽ പെയ്ത മഴയിൽ ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമാണ്. ഇടുക്കി ഡാമിൽനിന്നും പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്‍റെ അളവും ഇന്ന് കൂട്ടും.

LEAVE A REPLY

Please enter your comment!
Please enter your name here