മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പാര്‍ട്ടി വിട്ടു. ഭരണ നേതൃത്വവുമായുള്ള ഭിന്നതയെ തുടര്‍ന്നാണ് ഗുലാം നബി ആസാദിന്റെ രാജി. പാര്‍ട്ടി പ്രവര്‍ത്തക സമിതി ചേരാനിരിക്കെയാണ് രാജിയെന്നതും പ്രധാനമാണ്. ഇതോടെ എല്ലാ പദവികളും അദ്ദേഹം ഒഴിഞ്ഞിരിക്കുകയാണ്

സോണിയാ ഗാന്ധിക്കയച്ച കത്തിൽ രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമുണ്ട് –

രാഹുല്‍ ഗാന്ധി പക്വതയില്ലാതെ പെരുമാറി, കൂടിയാലോചന സംവിധാനത്തെ തകര്‍ത്തു, രാഹുല്‍ പുതിയ ഉപജാപക വൃന്ദത്തെ സൃഷ്ടിച്ചു, കോണ്‍ഗ്രസിന് ഇനിയൊരു തിരിച്ചുവരവുണ്ടാകില്ല, തുടങ്ങിയ വിമര്‍ശനങ്ങള്‍ അദ്ദേഹം കത്തില്‍ ആരോപിച്ചു.

‘രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തിനത്തോടെ പ്രത്യേകിച്ച് 2013 ജനുവരിക്ക് ശേഷവും അദ്ദേഹത്തെ വൈസ് പ്രസിഡന്റായി നിയമിച്ചതിന് ശേഷവും മുമ്പ് നിലവിലുണ്ടായിരുന്ന കണ്‍സള്‍ട്ടേറ്റീവ് മെക്കാനിസം മുഴുവനും തകര്‍ത്തു. ഈ പക്വതയില്ലായ്മയുടെഉദാഹരണങ്ങളിലൊന്നാണ് രാഹുല്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കീറിക്കളഞ്ഞതാണ്..

2019 തെരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടിയിലെ സ്ഥിതി കൂടുതല്‍ വഷളായി. യുപിഎ ഗവണ്‍മെന്റിന്റെ സമഗ്രത തകര്‍ത്ത ‘റിമോട്ട് കണ്‍ട്രോള്‍ മോഡല്‍’ ഇപ്പോള്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലും രാഹുല്‍ പ്രയോഗിച്ചു. നിങ്ങള്‍ (സോണിയ ഗാന്ധി) പേരിന് മാത്രമുള്ള ഒരാളായിരിക്കെ പ്രധാനപ്പെട്ട എല്ലാ തീരുമാനങ്ങളും രാഹുല്‍ ഗാന്ധിയോ അദ്ദേഹത്തിന്റെ ആളുകളോ എടുക്കുകയായിരുന്നു.കോണ്‍ഗ്രസ് പാര്‍ട്ടി തിരിച്ചുവരാന്‍ കഴിയാത്ത അവസ്ഥയിലേക്ക് എത്തിയിരിക്കുന്നെന്നും അദ്ദേഹം കത്തില്‍ കുറ്റപ്പെടുത്തി.

..പാര്‍ട്ടി പ്രവര്‍ത്തക സമിതി ചേരാനിരിക്കെയാണ് അദ്ദേഹത്തിൻ്റെരാജിയെന്നതും പ്രധാനമാണ്. ഇതോടെ എല്ലാ പദവികളും അദ്ദേഹം ഒഴിഞ്ഞിരിക്കുകയാണ്. വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നവരെ പാര്‍ട്ടിയില്‍ നിന്ന് ഒറ്റപ്പെടുത്തുന്നു, നേതൃത്വത്തിന്റെ ഗുരുതരമായ വീഴ്ച എന്നിവയടക്കമുള്ള വിമര്‍ശനങ്ങള്‍ അദ്ദേഹം ഉന്നയിച്ചിരുന്നു. ജി 23 സഖ്യം കോണ്‍ഗ്രസിനെ സംബന്ധിച്ച് പ്രധാന തീരുമാനങ്ങളിലേക്കെത്തുകയാണെന്നാണ് സൂചനകള്‍..

 

 

LEAVE A REPLY

Please enter your comment!
Please enter your name here