തിരുവനന്തപുരം: സർക്കാരിനെതിരേ പടയൊരുക്കവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ വാർത്താ സമ്മേളനം. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുന്നതിന് മുന്‍പ് വീഡിയോ ദൃശ്യങ്ങളാണ് ഗവര്‍ണര്‍ ആദ്യം പ്രദര്‍ശിപ്പിച്ചത്. ഇത് രാജ്ഭവന്‍ നിര്‍മ്മിച്ച വീഡിയോ അല്ലെന്നും പിആര്‍ഡി, വിവിധ മാധ്യമങ്ങള്‍ എന്നിവയില്‍ നിന്നുള്ളതാണെന്നും പറഞ്ഞാണ് അദ്ദേഹം വാര്‍ത്താസമ്മേളനം ആരംഭിച്ചത്.

തനിക്കെതിരെ ചരിത്ര കോണ്‍ഗ്രസില്‍ ഉണ്ടായത് ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ കിട്ടാവുന്നതും പിഴ ഒടുക്കേണ്ടതുമായ കുറ്റമാണെന്നും എന്നാല്‍ പോലീസിന് മുന്നില്‍ഉണ്ടായ സംഭവമായിരുന്നിട്ടും ഒരു നടപടിയും സ്വീകരിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരെ ആക്രമണമുണ്ടായപ്പോള്‍ അത് തടയാന്‍ ശ്രമിച്ച പോലീസിനെ ഒരു രാഷ്ട്രീയ നേതാവ് തടഞ്ഞു. ഇയാള്‍ ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതിഷേധിച്ചവര്‍ക്കെതിരെ പോലീസ് നടപടിയെടുക്കാന്‍ വന്നപ്പോള്‍ സ്റ്റേജില്‍ എന്റെ കൂടെ ഇരുന്ന കെ.കെ രാഗേഷ് അവിടെ നിന്ന് പോലീസിന് മുന്നിലെത്തി അവരെ തടഞ്ഞു…

LEAVE A REPLY

Please enter your comment!
Please enter your name here