കൊച്ചി: നരേന്ദ്രമോദി അധികാരത്തിൽ 20 വർഷം പൂർത്തിയാക്കിയതിനോടനുബന്ധിച്ച് പുറത്തിറക്കിയ ‘മോദി @ 20 ഡ്രീംസ് മീറ്റ് ഡെലിവറി’എന്ന പുസ്തകം പിന്നണി ഗായികയ്ക്കുള്ള ഈ വർഷത്തെ ദേശീയ അവാർഡ് നേടിയ നഞ്ചിയമ്മയ്ക്ക് ബി ജെ പി ജില്ലാ പ്രസിഡണ്ട് എസ്. ജയകൃഷ്ണൻ ,മഹിളാ മോർച്ച സംസ്ഥാന സെക്രട്ടറി സ്മിത മേനോൻ എന്നിവർ ചേർന്ന് കൈമാറി.

സമൂഹത്തിന്റെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച 21 പ്രമുഖ വ്യക്തിത്വങ്ങൾ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി യുടെ ഭരണത്തെ മുൻ നിർത്തി എഴുതിയിട്ടുള്ള ലേഖനങ്ങളാണ് പുസ്തകത്തിന്റെ ഉള്ളടക്കം.
കലൂർ കൊച്ചി മെട്രോ കേന്ദ്ര ഓഫീസിൽ നടന്ന ചടങ്ങിൽ ബിജെപി എറണാകുളം നോർത്ത് മണ്ഡലം പ്രസിഡണ്ട് അഡ്വ. സ്വരാജ് ,ജന. സെക്രട്ടറി യു.ആർ. രാജേഷ് എന്നിവരും സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here