ആലുവ: മുതിർന്ന കോൺഗ്രസ് നേതാവും 27വർഷംആലുവഎം.എൽ.എയുമായിരുന്ന കെ. മുഹമ്മദാലി (76) അന്തരിച്ചു. കൊച്ചി ആസ്റ്റർ മെഡിസിറ്റിയിൽ ചൊവ്വാഴ്ച്ച പുലർച്ചെയായിരുന്നു അന്ത്യം.

ആലുവ പാലസ് റോഡ് ചിത്ര ലൈനിൽ ഞർളക്കാടൻ കൊച്ചുണ്ണിയുടെ മകനായിരുന്നു. ആലുവയിൽ നിന്ന് തുടർച്ചയായി അഞ്ചു തവണ നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ദീർഘകാലമായി എ.ഐ.സി.സി അംഗമായിരുന്ന അദ്ദേഹം കുറച്ചു നാളുകളായി പാർട്ടിയിൽ നിന്ന് അകന്ന് നിൽക്കുകുകയായിരുന്നു.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് യു.ഡി.എഫ് സ്ഥാനാർഥി അൻവർ സാദത്തിനെതിരെ കെ. മുഹമ്മദാലിയുടെ മരുമകൾ ഷെൽന നിഷാദിനെയാണ് സി.പി.എം സ്ഥാനാർഥിയാക്കിയത്.മുഹമ്മദാലി ഷെൽനയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.

2006ൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ചഎം.എം.യൂസഫാണ്കെ.മുഹമ്മദാലിയെആദ്യമായി പരാജയപ്പെടുത്തിയത്. ഇതോടെയാണ് 27 വർഷമായി ഉണ്ടായിരുന്ന എം.എൽ.എ പദവി മുഹമ്മദാലിക്ക് നഷ്ടമായത്. എ ഗ്രൂപ്പുകാർ കാലുവാരി തോൽപ്പിച്ചതാണെന്നാരോപിച്ച് മുഹമ്മദാലി രംഗത്തെത്തിയെങ്കിലും ആർക്കെതിരെയും പാർട്ടി തല നടപടി ഉണ്ടായില്ല. ഇതിൽ പ്രകോപിതനായ മുഹമ്മദാലി സാവധാനം പാർട്ടി പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. 2011ൽ അൻവർ സാദത്തിനെ ഇറക്കി മണ്ഡലം കോൺഗ്രസ് തിരിച്ചുപിടിച്ചെങ്കിലും കെ. മുഹമ്മദാലി അപ്പോഴേക്കും പൊതുപ്രവർത്തന രംഗത്ത് നിന്നും ഏകദേശം അപ്രത്യക്ഷമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here