ആലുവ:ഫെഡറല്‍ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷന്‍ മഹാ പ്രതിഷേധ സംഗമം നാളെ ആലുവയിൽ .വിശ്വസ്തരായ ദീര്‍ഘകാല അടിസ്ഥാനത്തില്‍ സ്ഥാപനത്തോട് കൂറ് പുലര്‍ത്തി പണിയെടുക്കുന്ന തൊഴിലാളികളുടെ ആത്മാര്‍ത്ഥമായ പരിശ്രമമാണ് ബാങ്കിന്റെ ഇന്ന് കാണുന്ന വളര്‍ച്ചയ്ക്ക് നിദാനം .

കാലാകാലങ്ങളായി ട്രേഡ് യൂണിയനുകളുമായി നടത്തിവരുന്ന ഉഭയകക്ഷി ചർച്ചകളിലൂടെയാണ് ഫെഡറൽ ബാങ്ക് ഓഫീസർമാരുടെ സേവനവേതന വ്യവസ്ഥകൾ പുതുക്കി നിശ്ചയിക്കപ്പെടുന്നത്.

എന്നാല്‍ കഴിഞ്ഞ കുറേ നാളുകളായി ഉഭയകക്ഷി ചർച്ചകൾ പ്രഹസനമായി കാണുകയും , ജീവനക്കാരുടെ വിഷയങ്ങള്‍ കോടതിയിലേക്ക് അനാവശ്യമായി വലിച്ചിഴച്ചു കൊണ്ട്‌ പോകുകയും ചെയ്യുകയാണ് ഇവിടുത്തെ മാനേജ്മെന്റ്. ഇത്തരത്തിലുള്ള തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്ക് എതിരെയും അവകാശ ലംഘനങ്ങൾക്ക്‌ എതിരെയും ഫെഡറല്‍ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷന്‍ സെപ്റ്റംബര്‍ 21 ന് ആലുവ യില്‍ മഹാ പ്രതിഷേധ സംഗമത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ്.

രാജ്യമെങ്ങും സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ആഘോഷിക്കുന്ന കാലഘട്ടത്തില്‍, തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങള്‍ക്ക് നേരെ കണ്ണടച്ച് മുന്നോട്ട് പോകുന്ന ശൈലി ജനകീയ ബാങ്കിങ് അവസാനിപ്പിക്കുന്നതിന്റെ മുന്നോടിയായി മാത്രമേ കാണാന്‍ സാധിക്കൂ.

ഇത്തരം പ്രവണകൾക്കെതിരെ നാട്ടിലെ പൊതു ജനങ്ങളെ അണിനിരത്തി നേരിട്ട ചരിത്രമുള്ളവരാണ് ഫെഡറൽബാങ്കിലെ സംഘടനകള്‍. ആ ചരിത്രം വീണ്ടും ആവർത്തിക്കേണ്ടതായി വരും എന്ന ഒരു സമരാഹ്വനത്തിന്റെ തുടക്കം മാത്രമാണ് ആലുവയില്‍ നടക്കാൻ പോകുന്നത്.

പ്രസ്തുത സമ്മേളനം സിഐടിയു ദേശീയ സെക്രട്ടറിയും ജി.സി.ഡി.എ . ചെയർമാനുമായ .കെ ചന്ദ്രന്‍ പിള്ള. ഉദ്‌ഘാടനം നിര്‍വ്വഹിക്കും, FBOA ദേശീയ പ്രസിഡന്റ് സച്ചിന്‍ ജേക്കബ് പോൾ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍, ഐഎന്‍ടിയുസി സംസ്ഥാനപ്രസിഡന്റ്  ആര്‍ ചന്ദ്രശേഖരന്‍ മുഖ്യ പ്രഭാഷണം നടത്തും. സി പി ഐ എറണാകുളം ജില്ലാ സെക്രട്ടറി  കെ എം ദിനകരന്‍, ബി ജെ പി എറണാകുളം ജില്ലാ സെക്രട്ടറി  എം എ ബ്രഹ്മരാജ്, എ ഐ ബി ഒ സി ദേശീയ പ്രസിഡന്റ്  മുരളി സൗന്ദരരാജൻ, എ ഐ ബി ഒ സി സംസ്ഥാന പ്രസിഡന്റ് ശ്രീനാഥ്‌ ഇന്ദുചൂഡന്‍, എഫ് ബി ഇ യു അഖിലേന്ത്യ ജനറല്‍ സെക്രട്ടറി . എ ആര്‍ സുജിത് രാജു, എഫ് ബി ആര്‍ എ ജനറല്‍ സെക്രട്ടറി  സി എം ദേവസി, സി പി ഐ എം മുൻആലുവഏരിയ സെക്രട്ടറി അഡ്വ. വി സലിം, സി പി ഐ ആലുവ ഏരിയ സെക്രട്ടറി അസ്‌ലാബ് പാറെക്കാടന്‍,എഫ് ബി ഒ എ ജനറല്‍ സെക്രട്ടറി . ഷിമിത്ത് പി ആര്‍, ട്രഷറർ ജെനീബ് ജെ കാച്ചപ്പള്ളി, ജനറൽ കൺവീനർ ജിബിൻ ജോയ് തുടങ്ങിയവര്‍ അഭിസംബോധന ചെയ്ത് സംസാരിക്കും.‍

കേരളത്തില്‍ പ്രവർത്തനം ആരംഭിച്ച് രാജ്യത്ത് അറിയപ്പെടുന്ന സ്ഥാപനമായി മാറിയ ഫെഡറല്‍ ബാങ്കിന്റെ സ്വത്വം നിലനിര്‍ത്തി ഇവിടെ മാതൃകാപരമായ തൊഴില്‍ അന്തരീക്ഷം നിലനിര്‍ത്തി സമൂഹത്തിലെ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ശൈലി സൃഷ്ടിക്കാന്‍ നടത്തുന്ന ഈ മഹാ പ്രതിഷേധ സംഗമത്തിന് പൊതു സമൂഹത്തിന്റെ പിന്തുണ അഭ്യര്‍ത്ഥിക്കുന്നതായി ജനറൽ സെക്രട്ടറി ഷിമിത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here