ആലുവ:സിഐടിയു കൊടിമരത്തില്‍ കോണ്‍ഗ്രസിന്റെ കൊടി കെട്ടിയതിനെ പരിഹസിച്ച് പോസ്റ്റിട്ട അഡ്വ.കെ.എസ് അരുണ്‍ കുമാറിനെയും ട്രോളി സോഷ്യൽ മീഡിയ. ആലുവ  മാര്‍ക്കറ്റിനു മുന്നിലെ സി ഐ ടി യുകൊടിമരത്തിലാണ് കോൺഗ്രസ്കൊടി കെട്ടിയത്. ‘ഭായിമാരെ എല്പിച്ചാല്‍ ഇങ്ങനെ ഇരിക്കും’ എന്ന് പറഞ്ഞാണ് അരുണ്‍ കുമാർ ഫേസ്ബുക്ക് പോസ്റ്റിലൂടെ കോൺഗ്രസിനെപരിഹസിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടത്. എന്നാൽ ഇതിനു താഴെ വന്ന കമൻ്റുകൾ ഭൂരിഭാഗവും കേരളം വിട്ടാൽ ഇരു പാർട്ടികളും ഒന്നല്ലേ എന്നും ഇതറിയുന്ന ഭായി മാരായിരിക്കാം ഇത് കെട്ടിയത് എന്നും മറ്റുമുള്ള താണ്.

അരുണ്‍കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്;

‘ഭായിമാരെ എല്പിച്ചാല്‍ ഇങ്ങനെ ഇരിക്കും……..
ജോഡോ യാത്രക്ക് കൊടികെട്ടാന്‍ ഏല്‍പിച്ച കരാറുകാരായ ഭായിമാര്‍ ആലുവ പച്ചക്കറി മാര്‍ക്കറ്റില്‍ സിഐടിയു കൊടിമരത്തില്‍ കോണ്‍ഗ്രസ്സിന്റെ കൊടി കെട്ടിയിരിക്കുന്നു….. എന്താല്ലേ’.

LEAVE A REPLY

Please enter your comment!
Please enter your name here