ന്യൂഡൽഹി : തിമിര ശസ്ത്രക്രിയയ്ക്ക് ശേഷം രാഷ്ട്രപതി ദ്രൗപതി മുർമു ആശുപത്രി വിട്ടു. ഡൽഹിയിലെ സൈനിക ആശുപത്രിയിലാണ് രാഷ്ട്രപതിക്ക് ഞായറാഴ്ച തിമിര ശസ്ത്രക്രിയ നടന്നത്.ശസ്ത്രക്രിയവിജയകരമായതിനെത്തുടർന്നാണ് ആശുപത്രിവിട്ടത്.രാഷ്ട്രപതിഭവൻ ആണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ടത്.

ബ്രിഗേഡിയർ എസ് കെ മിശ്രയും സംഘവുമാണ് രാഷ്ട്രപതിക്ക് ശസ്ത്രക്രിയ നടത്തിയത്. സർവ്വസൈന്യാധിപ എന്ന പദവി വഹിക്കുന്ന മുർമുവിന് സേനയുടെ സർവ്വസജ്ജമായ ആശുപത്രിയിലാണ് ചികിത്സാ സൗകര്യമൊരുക്കിയത്.രാവിലെ 11.30 മണിയോടെയായിരുന്നു ശസ്ത്രക്രിയ.

LEAVE A REPLY

Please enter your comment!
Please enter your name here