കോട്ടയം : കാൽ വഴുതി കിണറ്റിൽ വീണ് എട്ടാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. കോട്ടയം കാഞ്ഞിരപ്പള്ളി പാറത്തോട് പഴൂമല കൈപ്പൻപ്ലാക്കൽ ഷെനറ്റ്-പ്രിയങ്ക ദമ്പതികളുടെ മകൻ ആര്യനന്ദ് (14) ആണ് മരിച്ചത്. കളിക്കുന്നതിനിടെ അബദ്ധത്തിൽ കിണറ്റിൽ വീഴുകയായിരുന്നു.

കൂട്ടുകാരുമൊത്ത് കളിക്കുന്നതിനിടെ സ്വകാര്യ വ്യക്തിയുടെ സംരക്ഷണ ഭിത്തി കെട്ടാത്ത കിണറ്റിലേക്ക് ആര്യനന്ദ് വീഴുകയായിരുന്നു. ഒപ്പം കളിച്ചുകൊണ്ടിരുന്ന കുട്ടികളുടെ നിലവിളി കേട്ടാണ്സമീപവാസികൾഓടിഎത്തിയത്.നാട്ടുകാർ ഉടൻ തന്നെ കുട്ടിയെകിണറ്റിൽനിന്ന് പുറത്തെടുത്തെങ്കിലും ജീവൻരക്ഷിക്കാനായില്ല. തിടനാട് ഗവ.ഹൈസ്കൂളിലെ എട്ടാംക്ലാസ് വിദ്യാർഥിയാണ് ആര്യനന്ദ്.

LEAVE A REPLY

Please enter your comment!
Please enter your name here