പമ്പ: ‘ ശബരിമലയിൽ പോലീസിന് നൽകിയ കൈപ്പുസ്തകത്തിലെ നിർദേശം പിഴവ്മൂലമെന്നും, പിൻവലിക്കുമെന്നും ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ.ശബരിമലയിൽ എല്ലാവരെയും പ്രവേശിപ്പിക്കാൻ സർക്കാരിന് ഉദ്ദേശ്യമില്ലെന്നും കോടതി നിർദേശപ്രകാരമായിരിക്കും തീരുമാനങ്ങളെന്നും മന്ത്രി വ്യക്തമാക്കി.

എല്ലാവർക്കും പ്രവേശനമുണ്ടെന്ന കോടതി വിധി ഉദ്ധരിച്ച് .ശബരിമല ഡ്യൂട്ടിയിലുള്ള പൊലീസിന് നൽകിയ കൈപ്പുസ്തകത്തിലാണ് പരാമർശം. ഇത് പുറത്ത് വന്നതിന്പിന്നാലെഎതിർപ്പുമായിഹിന്ദുഐക്യവേദിയും,ബിജെപിയും രംഗത്തെത്തി.

പരാമർശത്തിൽ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. ‘‘ആദ്യ വാചകംതന്നെ സുപ്രീം കോടതി വിധി അനുസരിച്ച് എല്ലാവർക്കും പ്രവേശനമുണ്ടെന്നാണ്. സർക്കാർ എന്തെങ്കിലും ഉദ്ദേശിച്ചാണ് നീങ്ങുന്നതെങ്കിൽ അത് മുളയിലെ നുള്ളുന്നതാണ് നല്ലത്. പഴയതൊന്നും ഞങ്ങൾ മറന്നിട്ടില്ല’’– അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here