ന്യൂഡൽഹി: പണം ഈടാക്കുന്ന ഓൺലൈൻ ഗെയി മുകൾക്ക് നിയന്ത്രണവുമായി കേന്ദ്രസർക്കാർ. ഭാഗ്യ ത്തിന്റെ അടിസ്ഥാനത്തിൽ മാത്രം വിജയികളെ നിശ്ച യിക്കുന്നതും വൈദഗ്ധ്യമുപയോഗിച്ച് കളിക്കുന്നതു മായ ഗെയിമുകൾക്ക് (സ്കിൽ ഗെയിമുകൾ) നിയന്ത്ര ണം ഏർപെടുത്താനാണ് തീരുമാനം.

മുൻപ് സർക്കാർ നിയോഗിച്ച സമിതി സ്കിൽ ഗെയിമു കൾക്ക് മാത്രമാണ് നിയന്ത്രണം ഏർപ്പെടുത്താൻ ശി പാർശ ചെയ്തിരുന്നത്. എന്നാൽ ഒക്ടോബറിൽ ചേർ ന്ന യോഗത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെ ട്ട് പണം ഈടാക്കുന്ന മുഴുവൻ ഓൺലൈൻ ഗെയിമു കൾക്കും നിയമന്ത്രണം ഏർപെടുത്താൻ നിർദേശിക്കു കയായിരുന്നു.

ഓൺലൈൻ ഗെയിമുകളെ നിയന്ത്രിക്കാനുള്ള നിയമ നിർമാണത്തിന് ഓഗസ്റ്റിലാണ് കേന്ദ്രം മൂന്നംഗ സമി തിയെ നിയോഗിച്ചത്. യുവാക്കൾ ഓൺലൈൻഗെയിമുകൾക്ക്അടിമകളാകുന്നതും പണം നഷ്ടപ്പെട്ട് ആത്മ ഹത്യ ചെയ്ത സംഭവങ്ങളും കണക്കിലെടുത്താണ് നീക്കം.

LEAVE A REPLY

Please enter your comment!
Please enter your name here