തിരുവനന്തപുരം: പാലോട് സാമി മുക്കിൽ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ടുമരണം. അപകടത്തിൽ ബൈക്ക് യാത്രക്കാരായ യുവാക്കളാണ് തത്ക്ഷണം മരിച്ചത്. ചല്ലിമുക്ക് സ്വദേശികളായ വിഷ്ണു(25) നവാസ് എന്നിവരാണ് മരിച്ചത്.

സംസ്ഥാന പാതയിൽ രാവിലെ ഏഴരയ്ക്കാണ് അപകടമുണ്ടായത്. എതിർദിശയിൽ വരികയായിരുന്ന വാഹനങ്ങൾ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് പൂർണമായി തകർന്നു. മൃതദേഹങ്ങൾ മെഡിക്കൽ കോളജ് ആശുപത്രിയലേക്ക് മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here