പത്തനംതിട്ട:ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു. ളാഹ വിളക്ക് വഞ്ചിക്ക് സമീപം ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട ബസ് ക്രാഷ് ബാരിയറിൽ ഇടിച്ചു നിന്നു. തമിഴ്നാട് സ്വദേശികളായിരുന്നു ബസിൽ ഉണ്ടായിരുന്നത്.

തീർത്ഥാടകർക്ക് ആർക്കും പരുക്കില്ല. ഒരു മാസം മുൻപ് ബസ് അപകടമുണ്ടായ അതേ സ്ഥലത്താണ് വീണ്ടും അപകടം ഉണ്ടായത്.

LEAVE A REPLY

Please enter your comment!
Please enter your name here