ആലുവ:തുരുത്തുമ്മൽശ്രീവീരഭദ്രകാളീക്ഷേത്രത്തിലെഅവിട്ടദർശനമഹോത്സവത്തോടനുബന്ധിച്ചുള്ള കളമെഴുത്തുംപാട്ടും ഭക്തി സാന്ദ്രമായി. കേരളത്തിലെ വടക്കോട്ട് ദർശനമായ ഏക വീരഭദ്രകാളി ക്ഷേത്രമായ ഇവിടെ കളമെഴുത്തുംപാട്ടും പ്രധാന വഴിപാടാണ്.
 ദാരിക വധശേഷം പീoത്തിലിരിക്കുന്ന 16 കൈകൾ ഉള്ള രൂപമാണ് ഇവിടെ അഞ്ചു നാളുകളിലും വരക്കുന്നത്
.ദാരികനിഗ്രഹ ശേഷം കൈലാസത്തിലെത്തിയ ഘോര രൂപിണി ഭാവത്തിലുള്ള ഭദ്രകാളിയുടെ രൂപം ശിവവാഹനമായ നന്ദികേശൻ കാണുകയും ആരൂപത്തെ കൈലാസത്തിൽ വരക്കുകയും ചെയ്തുതു എന്നാണ്ഐതിഹ്യം.
പഞ്ചഭൂതങ്ങളെ പ്രതിനിധാനം ചെയ്യുന്ന  മഞ്ഞൾ പൊടി, വാകയില പൊടി , കരി പൊടി, ചുണ്ണാമ്പും മഞ്ഞളും കൂട്ടിയ പൊടി എന്നീ പ്രകൃതിദത്ത പൊടികൾ ഉപയോഗിച്ചാണ് ജയശങ്കർ തുരുത്തിന്റെ നേതൃത്ത്വത്തിൽ കളം വരയ്ക്കുന്നത് ., നിരവധി പേർ മുൻകൂട്ടി ബുക്കു ചെയ്താണ് വഴിപാട് നടത്തുന്നത്. തിങ്കളാഴ്ചയാണ് അവിട്ട ദർശനവും അവിട്ട സദ്യയും .

LEAVE A REPLY

Please enter your comment!
Please enter your name here